മധുര കല്ലിഗുഡി സ്റ്റേഷനിൽ ട്രെയിനിന് അടിയിൽപ്പെട്ട് മലയാളിയായ സ്റ്റേഷൻ മാസ്റ്റർ തിരുവനന്തപുരം കീഴാറൂർ സ്വദേശി അനു ശേഖർ (31) ആണ് ദാരുണമായി മരിച്ചത്.
ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സ്റ്റേഷനിലുണ്ടായിരുന്നവർ രക്ഷാ പ്രവർത്തനം ആരംഭിച്ചെങ്കിലും സംഭവ സ്ഥലത്ത് വെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.