ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി അയച്ച ഗുജറാത്ത് സ്വദേശിയായ ജിഗ്നേഷ് സിങ് പാര്‍മര്‍ (21) ആണ് അറസ്റ്റിലായത്. ഇയാള്‍ എൻജിനിയറിങ് വിദ്യാര്‍ഥിയാണ്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് പൊലീസ് പറയുന്നത്.
ഏപ്രിൽ 22നാണ് ഗൗതം ഗംഭീറിന് വധഭീഷണി ലഭിച്ചത്.പൽഹഗാം ഭീകരവാദി ആക്രമണമുണ്ടായ അതേ ദിവസമാണ് ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം കിട്ടിയത്.ഇ മെയില്‍ വഴിയായിരുന്നു ഭീഷണി സന്ദേശം അയച്ചത്.
‘ഐ കിൽ യു’ എന്ന സന്ദേശമാണ് ഗംഭീറിന് ലഭിച്ചതെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം ഇത് ആദ്യമായല്ല ഗംഭീറിന് വധഭീഷണി സന്ദേശം ലഭിക്കുന്നത്. ബിജെപി എംപിയായിരിക്കെ 2022ലും ഗംഭീർ വധഭീഷണി നേരിട്ടിരുന്നു.