NEET 2025: പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
1. അഡ്മിറ്റ് കാർഡ് neet.nta.nic.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അഡ്മിറ്റ് കാർഡ് ഒരിക്കലും നേരിട്ട് നിങ്ങളുടെ ഇ-മെയിലിലേക്കോ മൊബൈലിലേക്കോ വരികയില്ല.
2. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ആണ് ആവശ്യമായി വരുന്നത്.
3. അഡ്മിറ്റ് കാർഡ് കളർ അല്ലെങ്കിൽ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റ് എടുക്കാം.
4. അഡ്മിറ്റ് കാർഡ് മൂന്ന് പേജ് ഉണ്ടാവും അതിൽ ആദ്യത്തെ രണ്ട് പേജാണ് പരീക്ഷ ഹാളിൽ കൊണ്ടുപോകേണ്ടത്.
5. അഡ്മിറ്റ് കാർഡിൽ ഫോട്ടോ, സിഗ്നേച്ചർ തുടങ്ങിയ വിവരങ്ങൾ എല്ലാം ഉണ്ട് എന്ന് ഉറപ്പുവരുത്തുക
6. പരമാവധി നേരത്തെ തന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുക 1:30ന് ശേഷം പ്രവേശനം ഉണ്ടായിരിക്കുകയില്ല.
7. പരീക്ഷാ കേന്ദ്രങ്ങളുടെ ചുറ്റുപാടും ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാവാൻ സാധ്യതയുള്ളതുകൊണ്ട് ആ കാര്യം കണക്കാക്കി, നേരത്തെ തന്നെ വീട്ടിൽ നിന്ന് പുറപ്പെടുക.
8. ഹാൾടിക്കറ്റിന്റെ സെൽഫ് ഡിക്ലറേഷന് താഴെ കുട്ടിയുടെ ഫോട്ടോ ഒട്ടിക്കൽ, വിരലടയാളം എന്നിവ വീട്ടിൽ നിന്ന് തന്നെ ചെയ്തു പോകേണ്ടതാണ്. മൂന്നാമത്തെ കോളത്തിൽ ഇടാനുള്ള ഒപ്പ് പരീക്ഷാ കേന്ദ്രത്തിൽ ഇൻവിജിലേറ്ററുടെ മുന്നിൽ നിന്നാണ് ഇടേണ്ടത്.
9. രണ്ടാമത്തെ പേജിൽ കുട്ടിയുടെ ഒരു പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ ഒട്ടിക്കേണ്ടതാണ്. ഈ ഫോട്ടോ അപ്ലിക്കേഷൻ സമയത്ത് കൊടുത്ത അതേ ഫോട്ടോ ആയിരിക്കണം
10. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകുമ്പോൾ അഡ്മിറ്റ് കാർഡ്, ആധാർ കാർഡ് ഇവ കൊണ്ടുപോകണം.( മറ്റേതെങ്കിലും ഐഡി പ്രൂഫ് ആണ് കൊണ്ടുപോകുന്നതെങ്കിലും ആധാർ കയ്യിൽ കരുതേണ്ടതാണ്)
11. മെറ്റൽ നിർമ്മിതമായ യാതൊന്നും ശരീരത്തിലോ വസ്ത്രങ്ങളിലോ ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
12. കാലുകൾ മുഴുവനായും കവർ ചെയ്യുന്ന ഷൂസുകൾ ഒഴിവാക്കുക സാധാരണ ചെരുപ്പുകൾ ഉപയോഗിച്ചാൽ മതി.
13. പരീക്ഷ ഹാളിൽ റഫ് വർക്ക് ചെയ്യാൻ പ്രത്യേക ഷീറ്റ് തരുന്നതല്ല.
14. പരീക്ഷക്കിടയിൽ വാഷ് റൂം ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ട്, അതുകൊണ്ടുതന്നെ പരീക്ഷ ഹാളിൽ കയറുന്നതിനു മുൻപേ വാഷ് റൂം സൗകര്യം ഉപയോഗപ്പെടുത്തുക.
15. ക്വസ്റ്റ്യൻ പേപ്പർ പരീക്ഷ കഴിഞ്ഞ് കുട്ടികൾക്ക് തിരിച്ചു കൊണ്ടുവരാവുന്നതാണ്.OMR ഷീറ്റ് മുഴുവനായും ഇൻവിജിലേറ്റർക്ക് കൈമാറാൻ പ്രത്യേകം ശ്രദ്ധിക്കുക.
16. പരീക്ഷ ഹാളിൽ ലളിതമായ വസ്ത്രങ്ങൾ ധരിച്ചു പോകാൻ പ്രത്യേകം ശ്രദ്ധിക്കുക, കൂടുതൽ പ്ളീറ്റ്റുകൾ ഉള്ള, പ്രിന്റുകൾ ഉള്ള കോംപ്ലിക്കേറ്റഡ് ആയ വസ്ത്രങ്ങൾ ഒഴിവാക്കുക
17. ഇലക്ട്രോണിക്സ് സാധനങ്ങൾ പൂർണമായും പരീക്ഷ ഹാളിൽ നിന്ന് ഒഴിവാക്കുക.
18. പരീക്ഷ ഹാളിന്റെ പുറത്ത് ബാഗ് സൂക്ഷിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല, അതുകൊണ്ട് അത്യാവശ്യം സാധനങ്ങൾ മാത്രം കൊണ്ടുവരിക
19. പരീക്ഷ ഹാളിൽ വാച്ച് പെർമിറ്റഡ് അല്ല.
20. ഐഡി പ്രൂഫ് ആയി നിങ്ങളുടെ കൈയിലുള്ള ഒന്നിലധികം ഡോക്യുമെന്റ്സ് കൊണ്ടുപോകുന്നത് നല്ലതാണ്.
21. ട്രാൻസ്പെരന്റ് വാട്ടർ ബോട്ടിലിൽ നിങ്ങൾക്ക് കുടിവെള്ളം പരീക്ഷ ഹാളിലേക്ക് കൊണ്ടുപോകാ വുന്നതാണ്.
22. ഹെവി എംബ്രോയിഡറി വർക്ക് ഉള്ള ഡ്രസ്സുകൾ ഒഴിവാക്കുക
23. ഫുൾ സ്ലീവ് ഡ്രസ്സുകൾ ഒഴിവാക്കുക
24. മെറ്റൽ ബട്ടണുകളും സിപ്പുകളും ഉള്ള വസ്ത്രങ്ങൾ ഒഴിവാക്കണം
25. സാധാരണ നിങ്ങൾ ഉപയോഗിക്കുന്ന കണ്ണടകൾ പരീക്ഷ ഹാളിൽ ഉപയോഗിക്കാവുന്നതാണ്
26. കഴുത്തും തലയും മുഴുവനായും മൂടുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക, മതപരമായ ഡ്രസ്സുകൾ ധരിക്കുന്നവർ രണ്ടു മണിക്കൂർ നേരത്തെ തന്നെ പരീക്ഷാ കേന്ദ്രത്തിൽ എത്തി അതിനുള്ള അനുവാദം നേടേണ്ടതാണ്
27. ടീഷർട്ടിലുള്ള ഗ്രാഫിക്സുകൾ, പ്രിന്റഡ് ലെറ്റേഴ്സ് പരമാവധി ഒഴിവാക്കുക
28. ചെരുപ്പുകളിൽ മെറ്റൽ വസ്തുക്കൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക
29. ജാക്കറ്റുകൾ ഒഴിവാക്കുക.
30. ബെൽറ്റുകൾ ഒഴിവാക്കുക.
31. കാർഗോസ് പാന്റുകൾ ഒഴിവാക്കുക
32. ചെരുപ്പുകളിൽ ഉള്ള പ്രിന്റുകൾ ഒഴിവാക്കണം
33. പല്ലുകളിൽ കമ്പിയിട്ട കുട്ടികൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കായി മെറ്റലുകൾ ശരീരത്തിലുള്ളവർക്കും അത് പ്രശ്നമുള്ള കാര്യമല്ല.
34. അണ്ടർ ഗാർമെന്റ്സിലെ മെറ്റൽ ക്ലിപ്പുകളും ഹുക്കുകളും ഒഴിവാക്കാൻ ശ്രദ്ധിക്കുക.
വളരെ സാധാരണമായ ഡ്രസ്സും ചെരിപ്പുകളും ധരിച്ച് യാതൊരു തരത്തിലുള്ള ഇലക്ട്രോണിക്സ് സാധനങ്ങളും കയ്യിലില്ലാതെ അഡ്മിറ്റ് കാർഡ് ആവശ്യമായ മറ്റ് ഡോക്യുമെന്റ്സ് എല്ലാം എടുത്ത് സമാധാനത്തോടെ, ആത്മവിശ്വാസത്തോടെ എക്സാം ഹാളിലേക്ക് പോകുക.. ഏറ്റവും മികച്ച രീതിയിൽ നിങ്ങൾക്ക് പരീക്ഷ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.