Logo Below Image
Saturday, July 5, 2025
Logo Below Image
Homeഇന്ത്യഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാൾ ആണ് ബില്ല് അവതരിപ്പിക്കുക. ബില്ല് നേരത്തെ ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നു. റിവൈസ്ഡ് ലിസ്റ്റിൽ ബില്ല് ഉൾപ്പെടുത്തിയില്ല. ബില്ല് മാറ്റി വച്ചത് സാങ്കേതിക കാരണങ്ങളാൽ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.

ബില്ലിന് കേന്ദ്രമന്ത്രിസഭ നൽകിയിരുന്നു. ബിൽ പാസാകാൻ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. സെപ്റ്റംബറിൽ രാംനാഥ് കോവിന്ദ് സമിതിയുടെ ശുപാർശകൾ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ബില്ല് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. സമവായത്തിനായി ബില്ല് സംയുക്ത പാർലമെന്ററി സമിതിക്കുവിടാനും തയ്യാറെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

സംസ്ഥാന നിയമസഭ സ്പീക്കർമാരുമായി കൂടിയാലോചന നടത്താനും സർക്കാർ ആലോചനയുണ്ട്. ബില്ല് ഭരണ ഘടന വിരുദ്ധമെന്നും, ഫെഡറൽ വ്യവസ്ഥയെ തകർക്കുന്നത് എന്ന് മടക്കം ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത എതിർപ്പ് ഉന്നയിച്ചിരുന്നു. പാർലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കലിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സമിതിയുടെ റിപ്പോർട്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന വിഷയം ആയതിനാൽ, 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ