Saturday, January 4, 2025
Homeഇന്ത്യടിവികെ സമ്മേളനത്തിന് മുന്നോടിയായി വിഴുപ്പുറത്ത് ഭൂമിപൂജ: പ്രവര്‍ത്തകര്‍ക്ക് വിജയ്‌യുടെ കത്തും.

ടിവികെ സമ്മേളനത്തിന് മുന്നോടിയായി വിഴുപ്പുറത്ത് ഭൂമിപൂജ: പ്രവര്‍ത്തകര്‍ക്ക് വിജയ്‌യുടെ കത്തും.

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് മുന്‍പ് പ്രവര്‍ത്തകര്‍ക്ക് കത്തെഴുതി നടന്‍ വിജയ്. വിമര്‍ശകരുടെ നിരവധി ചേദ്യങ്ങള്‍ക്ക് സമ്മേളനത്തില്‍ മറുപടി നല്‍കുമെന്ന് പറഞ്ഞ വിജയ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങളും നല്‍കി. സമ്മേളനം നടക്കുന്ന വിഴുപ്പുറത്ത് രാവിലെ ഭൂമിപൂജ നടന്നതിന് പിന്നാലെ എക്‌സിലൂടെയാണ് വിജയ് കത്ത് പുറത്തുവിട്ടത്.

പാര്‍ട്ടി സമ്മേളനത്തിനൊരുങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന വിജയ്‌യുടെ കത്തില്‍ ഉടനീളം പ്രവര്‍ത്തനരീതിയെപറ്റിയാണുള്ളത്. കുടുംബത്തില്‍ സ്വീകാരനാവുക, മികച്ച പൗരനാവുക, റോള്‍ മോഡലായിത്തീരുക. ഇവ മൂന്നുമാണ് ഏറ്റവും പ്രധാനമെന്ന് വിജയ് പറയുന്നു. നിരവധി ചോദ്യങ്ങള്‍ ദിവസവും ഉയരുന്നുണ്ട്. രാഷ്ട്രീയത്തില്‍ എത്രനാള്‍ നിലനില്‍ക്കുമെന്നാണ് പ്രധാനചോദ്യം. എല്ലാത്തിലും സമ്മേളനത്തില്‍ മറുപടി നല്‍കും – വിജയ് പറയുന്നു. ചിട്ടയാണ് പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുന്ന വിജയ്‌യുടെ കത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ ചട്ടക്കൂട് ഉണ്ടാകുമെന്ന സൂചനയുമുണ്ട്. പാര്‍ട്ടി രൂപീകരിച്ചത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അവരുടെ പ്രശ്‌നങ്ങളില്‍ അവസാനം വരെ കൂടെ കാണണമെന്നും വിജയ് പ്രവര്‍ത്തകരോട് പറയുന്നു. വിവേകപൂര്‍വം സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.

രാവിലെ സമ്മേളന നഗരിയായ വിഴുപ്പുറത്ത് ഭൂമിപൂജ നടന്നു. വിജയ്‌യുടെ അസാന്നിധ്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ചടങ്ങില്‍ പങ്കെടുത്തു. കുറ്റമറ്റരീതിയില്‍ സമ്മേളനം നടത്തി ഇന്‍ട്രോ സീന്‍ തന്നെ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് വിജയ്‌യും പാര്‍ട്ടിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments