രുചിയൂറും മീൻ കറി
“””””””””””””””””””””””””””
ആവശ്യമുള്ള
ചേരുവകൾ
“”””””‘””””””””””””””
ഏതു മീനായാലും മതി അര കിലോ
ഇഞ്ചി ഒരു കഷ്ണം
വെളുത്തുള്ളി നാല് ഇതൾ
പച്ചമുളക് 2 എണ്ണം
മുളകുപൊടി
നാല് സ്പൂൺ
മല്ലിപ്പൊടി
രണ്ട് സ്പൂൺ
മഞ്ഞൾപ്പൊടി
അര സ്പൂൺ
തേങ്ങ ചിരവിയത്
3 സ്പൂൺ
ഉള്ളി 1/4 കപ്പ്
കടുക് 1/2 സ്പൂൺ
ഉലുവ കുറച്ച്
കറിവേപ്പില കുറച്ച്
തക്കാളി 1 എണ്ണം
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
കുടംപുളി
ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
“””””””””””'””””””””””””””
മീൻ വെട്ടി കഴുകി വൃത്തിയാക്കി എടുക്കുക.
ഒരു ചട്ടിയിൽ ശകലം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, കുറച്ച് ഉള്ളി എന്നിവ ഇട്ട് വഴറ്റുക. പച്ചമണം മാറിക്കഴിഞ്ഞാൽ അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തു വഴറ്റുക അതിലേക്ക് തേങ്ങ ചിരവിയതും ചേർക്കുക. പീരയുടെ പച്ചമണം മാറിക്കഴിഞ്ഞാൽ ഇറക്കി ചൂടാറാൻ വെയ്ക്കുക .
ചൂടാറിയതിനു ശേഷം അരച്ചെടുക്കുക ഒരു ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുക് ഉലുവ ഇട്ട് പൊട്ടിക്കുക. അതിലേക്ക് പച്ചമുളക് രണ്ടായി പിളർന്നത്, ബാക്കി വച്ചിരിക്കുന്ന ഉള്ളി, കറിവേപ്പില, തക്കാളി എന്നിവയിട്ടു നന്നായി വഴറ്റി മൂത്തു വരുമ്പോൾ അരപ്പു ചേർക്കുക.
കുറച്ചു വെള്ളവും ഉപ്പും പുളിയും ചേർത്ത് തിളച്ചു വരുമ്പോൾ അതിലേക്ക് മീൻ ഇട്ടു വെന്തതിനുശേഷം ഇറക്കിവെച്ച് ചൂടോടെ വിളമ്പാം.