Logo Below Image
Sunday, July 6, 2025
Logo Below Image
Homeഅമേരിക്ക" കിരാത" ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നടന്നു.

” കിരാത” ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നടന്നു.

പി ആർ ഓ- അയ്മനം സാജൻ.

യുവ തലമുറയുടെ ചൂടും, തുടിപ്പും, ഉൾപ്പെടുത്തി നിർമ്മിച്ച ആഷൻ, ത്രില്ലർ ചിത്രമായ “കിരാത “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് തിരുവനന്തപുരം നിള തീയേറ്ററിൽ നടന്നു. പ്രമുഖ സംവിധായകൻ തുളസീദാസ്, ചിത്രത്തിന്റെ നിർമ്മാതാവ് ഇടത്തൊടി ഭാസ്ക്കരന് പോസ്റ്റർ നൽകികൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.തുടർന്ന്, ഫസ്റ്റ് ലുക്ക് ട്രെയ്ലറിൻ്റെ പ്രദർശനവും നടന്നു. ദിനേശ് പണിക്കർ, എം.ആർ.ഗോപകുമാർ, ഉഷ എന്നിവരോടൊപ്പം, ചിത്രത്തിന്റെ സംവിധായകൻ റോഷൻ കോന്നിയും, മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ഇടത്തൊടി ഫിലിംസ് പ്രെവറ്റ് ലിമിറ്റഡ് ഒറ്റപ്പാലത്തിനു വേണ്ടി ഇടത്തൊടി ഭാസ്കരന്‍ (ബഹ്‌റൈൻ) നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് എന്നിവയും റോഷന്‍ കോന്നിയാണ് കൈകാര്യം ചെയ്യുന്നത്. റോഷന്റെ സഹധർമ്മിണി ജിറ്റ റോഷനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം കോന്നി, അച്ചൻകോവിൽ എന്നിവിടങ്ങളിലായി പൂർത്തിയായി.

അച്ചൻകോവിലാറിന്റെ നിഗൂഡതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയ ജോഡികളായ ഒരുപറ്റം യുവാക്കളുടെ സംഘം. പാട്ടും, ആട്ടവുമായി അച്ചൻകോവിലാറിലെത്തിയ പ്രണയ ജോഡികൾക്ക് നേരിടേണ്ടി വന്നത് ഭീകരത നിറഞ്ഞ ദിനരാത്രങ്ങളായിരുന്നു.

കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമ കാഴ്ചകളും മനോഹരമായി പകർത്തുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് പുതുമുഖ താരങ്ങളാണ്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കൊടുംകാടിന്റെ മനോഹര ഭൂമികയിൽ സംഭവിക്കുന്ന, യുവ മിഥുനങ്ങളുടെ പ്രണയ രംഗങ്ങളും, സംഘട്ടന രംഗങ്ങളും, ഭീകരത നിറഞ്ഞ രംഗങ്ങളും,പ്രേക്ഷകർക്ക് ഒരു പുതുമ നിറഞ്ഞ അനുഭവമായിരിക്കും.
അരിസ്റ്റോ സുരേഷിന്റെ വ്യത്യസ്ത ഗാനവും എല്ലാവരെയും ആകർഷിക്കും.

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ഒറ്റപ്പാലത്തിനു വേണ്ടി,ഇടത്തൊടി ഭാസ്കരൻ ബഹ്‌റൈൻ നിർമ്മിക്കുന്ന കിരാത, ക്യാമറ, എഡിറ്റിംഗ്, സംവിധാനം – റോഷൻ കോന്നി,കഥ, തിരക്കഥ, സഹസംവിധാനം- ജിറ്റ ബഷീർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ- കലേഷ് കുമാർ കോന്നി, ശ്യാം അരവിന്ദം,കലാസംവിധാനം- വിനോജ് പല്ലിശ്ശേരി. ഗാനരചന- മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്.

സംഗീതം- സജിത് ശങ്കർ,ആലാപനം- ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്റ്റോ സുരേഷ്,സൗണ്ട്ഡിസൈൻ- ഹരിരാഗ് എം വാര്യർ. ബാക്ക്ഗ്രൗണ്ട് സ്കോർ- ഫിഡിൽ അശോക്. ടൈറ്റിൽ ആനിമേഷൻ- നിധിൻ രാജ്,പ്രൊഡക്ഷൻ കൺട്രോളർ- സജിത് സത്യൻ,ചമയം- സിന്റാ മേരി വിൻസെൻറ്, നൃത്ത സംവിധാനം- ഷമീർ ബിൻ കരീം റാവുത്തർ,വസ്ത്രാലങ്കാരം-അനിശ്രീ,അസിസ്റ്റന്റ്ഡയറക്ടേഴ്സ്-നന്ദഗോപൻ, നവനീത്. സ്റ്റിൽസ്- എഡ്ഡി ജോൺ, ഷൈജു സ്മൈൽ. പി ആർ ഓ- അയ്മനം സാജൻ. പ്രൊഡക്ഷൻ ഹെഡ്ഡ്- ബഷീർഎം.കെ.ആനകുത്തി,ഫോക്കസ് പുള്ളർ- ഷിജുകല്ലറ,അലക്സ് കാട്ടാക്കട,അസോസിയേറ്റ് ക്യാമറാമാൻ- ശ്രീജേഷ്.
ക്യാമറ അസോസിയേറ്റ്- കിഷോർ ലാൽ. യൂണീറ്റ് ചീഫ് – വിമൽ സുന്ദർ,
പ്രൊഡക്ഷൻഅസിസ്റ്റൻസ്- അർജുൻ ചന്ദ്ര, ശ്രീരാഗ് പി. എസ്, സഫിൻ കെ. എച്ച്.ആർട്ട് അസിസ്റ്റന്റ്സ്- രോഹിത് വിജയൻ, അനു കൃഷ്ണ,പോസ്റ്റർഡിസൈൻ- ജേക്കബ്, ക്രിയേറ്റീവ് ബീസ് ബഹ്‌റൈൻ,അർജുൻ ഓമല്ലൂർ.ടൈറ്റിൽ ഗ്രാഫിക്സ്‌ – നിധിൻ രാജ്,ലൊക്കേഷൻ മാനേജേഴ്സ്- ആദിത്യൻ, ഫാറൂഖ്. ഓഡിറ്റേഴ്സ്- പി പ്രഭാകരൻ ആൻഡ് കമ്പനി,ചാർട്ടേഡ്അക്കൗണ്ടൻസ്, ഒറ്റപ്പാലം.

ചെമ്പിൽ അശോകൻ, ഡോ: രജിത് കുമാർ, അരിസ്റ്റോ സുരേഷ്, നീനാ കുറുപ്പ് ,വൈഗ റോസ്, ജീവ നമ്പ്യാർ, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമീർ ബിൻ കരീം റാവുത്തർ, മുഹമ്മദ്ഷിഫ് നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്,ജി.കെ. പണിക്കർ, എസ്.ആർ. ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻ മേരി, ആർഷ റെഡി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാഫിയ അനസ് ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, കാർത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂർ, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി.ജെ, ഷേജു മോൾ വി, സെബാസ്റ്റ്യൻ മോനച്ചൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണൻ കൊടുമൺ, ജയമോൻ ജെ. ചെന്നീർക്കര, ധനേഷ് കൊട്ടകുന്നിൽ, ഉത്തമൻ ആറമ്മുള, രാധാകൃഷ്ണൻ നായർ, സണ്ണി, ബിനു ടെലൻസ്,എന്നിവരോടൊപ്പംനിർമ്മാതാവ്ഇടത്തൊടി ഭാസ്കരൻ ഒരു ഗസ്റ്റ് വേഷത്തിലും അഭിനയിക്കുന്നു.

പി ആർ ഓ- അയ്മനം സാജൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ