Logo Below Image
Saturday, July 5, 2025
Logo Below Image
Homeസിനിമവിക്രം- പാ രഞ്ജിത് ചിത്രം തങ്കലാന്‍ സെന്‍സറിങ് പൂര്‍ത്തിയായി; യു/എ; കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത് ശ്രീ...

വിക്രം- പാ രഞ്ജിത് ചിത്രം തങ്കലാന്‍ സെന്‍സറിങ് പൂര്‍ത്തിയായി; യു/എ; കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്.

തമിഴകത്തിന്റെ സൂപ്പര്‍താരം വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത് ഒരുക്കിയ വമ്പന്‍ ചിത്രം തങ്കലാന്റെ സെന്‍സറിങ് പൂര്‍ത്തിയായി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ഈ ചിത്രം ഓഗസ്റ്റ് 15-നു ആഗോള റിലീസായി എത്തുമ്പോള്‍, കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീ ഗോകുലം മൂവീസ് ഈ ചിത്രം വിതരണം ചെയ്യും.

കേരളത്തില്‍ വമ്പന്‍ റിലീസായാണ് തങ്കലാന്‍ ശ്രീ ഗോകുലം മൂവീസ് എത്തിക്കുക. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ നായികാ വേഷങ്ങള്‍ ചെയ്യുന്നത് മലയാളി താരങ്ങളായ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരാണ്.

പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാര്‍ഡ് ജേതാവുമായ ജി വി പ്രകാശ്കുമാര്‍ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. എസ് എസ് മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്. കുറച്ചു നാള്‍ മുന്‍പ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെര്‍ സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ ശ്രദ്ധയാണ് നേടിയത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. പി ആര്‍ ഒ – ശബരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ