Friday, January 10, 2025
Homeസിനിമമക്കളെക്കുറിച്ച് കൃഷ്ണകുമാര്‍ പങ്ക് വച്ചത്.

മക്കളെക്കുറിച്ച് കൃഷ്ണകുമാര്‍ പങ്ക് വച്ചത്.

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്റെ പാതയിലൂടെയാണ് മകള്‍ അഹാന കൃഷ്ണയും സിനിമയിലെത്തുന്നത്. അഹാനയുടെ പിന്നാലെ മറ്റ് മൂന്ന് സഹോദരിമാരും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തി. ബിഗ് സ്‌ക്രീനിനേക്കാളും സോഷ്യല്‍ മീഡിയയിലൂടെയാണ് അഹാനയും സഹോദരിമാരും താരങ്ങളായി മാറുന്നത്.

ഇപ്പോളിതാ പെണ്‍മക്കളെക്കുറിച്ചുളള നടന്‍ കൃഷ്ണകുമാറിന്റെ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഓസി എന്നറിയപ്പെടുന്ന ദിയയെക്കുറിച്ചായിരുന്നു ആദ്യത്തെ കുറിപ്പ്. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാന്‍ അവസരം തന്ന ദൈവത്തിന് നന്ദിയെന്നായിരുന്നു ദിയയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൃഷ്ണകുമാര്‍ കുറിച്ചത്.

തുടര്‍ന്ന് ബാക്കി മൂന്ന് മക്കളെക്കുറിച്ചും നടന്‍ കുറിച്ചത് ഇങ്ങനെ:

ഹന്‍സിക: വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങള്‍ തമ്മില്‍ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാള്‍ ഈ ഭൂമിയില്‍ സഞ്ചരിച്ച പോലെ. അനുഭവങ്ങള്‍ ഉള്ളതുപോലെ.. പക്വത അധികമുള്ള ഒരാളെ പോലെ.. കുടുംബത്തിലെ 6 പേരില്‍ ഏറ്റവും അധികം ക്ഷെമ ഉള്ള ആള്‍.. ??അവളില്‍ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്.. ഒരു പിതാവെന്ന നിലയില്‍ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്..ദൈവത്തിനു നന്ദി.

ഇഷാനി: എല്ലാ വീടുകളിലും ഒരേ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന മക്കള്‍ തികച്ചും വ്യത്യസ്തരായി കാണാറുണ്ട്. ഇവിടെയും അങ്ങിനെ തന്നെ. നാല് മക്കളില്‍ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവള്‍.. ഇഷാനി വിശ്വാസ്യതയുടെ പര്യായം. ഒരു കാര്യം ഏല്‍പ്പിച്ചാല്‍ അത് കൃത്യമായി ചെയ്തിരിക്കും. ഇതുവരെ കള്ളം പറഞ്ഞു കണ്ടിട്ടില്ല.?? പക്ഷെ എല്ലാം സാവധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാള്‍. യാത്രകളില്‍ ഹോട്ടലില്‍ കയറിയാല്‍ നമ്മള്‍ കഴിച്ചു കഴിഞ്ഞാലും അവള്‍ക്കായി കാത്തു നില്‍ക്കണം. ?? മറ്റു മക്കളേ പോലെ സുന്ദരിയായ ഇഷ്‌നിയെയും എനിക്ക് ഒരുപാടു ഇഷ്ടം.എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

അഹാന: വീട്ടിലെ മൂത്തമകള്‍ എന്നു മാത്രമല്ല വീട്ടുകാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്ന മകള്‍. നേതൃപാടവം ഉള്ള ആള്‍ . ഏതുകാര്യവും തുടങ്ങിവെച്ചാല്‍ കൃത്യതയോടെയും ഭംഗിയായും ചെയ്തു തീര്‍ക്കുവാന്‍ കഴിവുള്ള മകള്‍. മറ്റു 3 മക്കള്‍ക്കും ഞങ്ങളുടെ ആഭാവത്തില്‍ ആഹാന ഒരു രക്ഷിതാവിന്റെ സ്ഥാനത്താണ്..എല്ലാം ഒരു ദൈവാധീനമാണെന്ന് വിശ്വസിക്കുന്നു. ഞങ്ങളെ ഒരുപാടു സ്‌നേഹിക്കുകയും ഞങ്ങളുടെ നന്മക്കായി പ്രര്‍ഥിക്കുകയും ചെയ്യുന്ന എല്ലാ സഹോദരങ്ങള്‍ക്കും നന്മകള്‍ നേരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments