പ്രേംരാജ് കെ കെയുടെ ആദ്യ കന്നഡ നോവൽ “ഷെഹ്നായി മുളകുവാഗ” പ്രസിദ്ധീകരിക്കുന്നു. മലയാളം എഴുത്തുകാരനായ പ്രേംരാജ് കെ കെ ഇതിനകം പത്തോളം പുസ്തകങ്ങൾ ചെറുകഥാ സമാഹാരങ്ങളായും നോവലുകളായും എഴുതി സ്വയം പ്രസിദ്ധീകരിച്ചിട്ടുണ്. എന്നാൽ ഇത് ആദ്യമായാണ് കന്നടയിൽ. ഇതിന്റെ പരിഭാഷ ചെയ്തിരിക്കുന്നത് ഷിമോഗ സ്വദേശിയായ കെ പ്രഭാകരനാണ് . ഇദ്ദേഹം നിരവധി കഥകളും ലേഖനങ്ങളും മലയാളത്തിൽ നിന്നും കന്നഡയിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. കെ പി ടി സി എൽ നിന്നും വിരമിച്ച ശേഷം മുഴുവൻ സമയവും സാഹിത്യപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് കെ പ്രഭാകരൻ.
കഴിഞ്ഞ 22 വർഷങ്ങൾ ബാംഗളൂരിൽ താമസിക്കുന്ന പ്രേംരാജ് കെ കെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരികവേയാണ് സാഹിത്യ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്. ഇതിനോടകം നിരവധി പുരസ്‌കാരങ്ങൾ നേടിയ ഇദ്ദേഹം ഇപ്പോൾ കലാപ്രവർത്തനങ്ങളിൽ മുഴികിയിരിക്കവെയാണ് തന്റെ നോവൽ “ഷെഹ്നായി മുഴങ്ങുമ്പോൾ ” കന്നഡ ഭാഷയിലേക്ക് വിവർത്തനം ചെയ്യണമെന്ന് ആഗ്രഹിച്ചത്. അതേത്തുടർന്ന് കെ പ്രഭാകരനുമായി ചർച്ച ചെയ്യുകയും തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയുമാണ് ഉണ്ടായത്. ഈ നോവൽ മലയാളത്തിലാണ് എഴുതിയതെങ്കിലും ഇദ്ദേഹം ഇതിന്റെ ഇംഗ്ലീഷ് പതിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാനഡയിലേക്ക് പരിഭാഷ ചെയ്തപ്പോൾ ഇതിന്റെ ഭാഷാ സൗന്ദര്യം ഒട്ടും ചോർന്നുപോകാതെ പരിഭാഷപ്പെടുത്താൻ കെ പ്രഭാകരന് അഴിഞ്ഞിട്ടുണ്ട് എന്നത് ഈ പ്രയത്നത്തിന് മുതൽകൂട്ടാവുന്നു. ഇതോടൊപ്പം തമിഴ് പരിഭാഷ സിന്ധു ഗാഥയാണ് നിർവഹിക്കുന്നത്.
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് , അമേരിക്ക ബുക്ക്, ഹാർവാർഡ് ബുക്ക് , യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയിൽ ഇടം നേടിയിട്ടുള്ള പ്രേംരാജ് കെ കെ രവീന്ദ്ര നാഥാ ടാഗോർ സാഹിത്യ പുരസ്‌കാരം ഈ പുസ്തകത്തിനാണ് കരസ്ഥമാക്കിയത്. ഈ മാസം 21 ന് ഗാന്ധി ഭവനിൽ വച്ച് നടക്കുന്ന ഈ പുസ്തക പ്രകാശനത്തിന് മുഖ്യ അതിഥിയായി പങ്കുചേർന്ന് പുസ്തക പ്രകാശനം ചെയ്യുന്നത് നിരവധി പുരസ്‌കാരങ്ങൾ നേടിയ നാടോജ ഹമ്പന്ന നാഗരാജയ്യയാണ്. ഉച്ചതിരിഞ്ഞ് 3 മണിക്കാണ് ഈ പരിപാടി.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9886910278