Sunday, November 17, 2024
Homeഅമേരിക്കഒക്‌ലഹോമയിൽ കൺവീനിയൻസ് സ്റ്റോർ ഉടമയെ വെടിവെച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഒക്‌ലഹോമയിൽ കൺവീനിയൻസ് സ്റ്റോർ ഉടമയെ വെടിവെച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

-പി പി ചെറിയാൻ

മക്കലെസ്റ്റർ: (ഒക്‌ലഹോമ): 1992-ൽ ഒരു കൺവീനിയൻസ് സ്റ്റോർ ഉടമയെ മാരകമായി വെടിവെച്ചുകൊന്ന സംഭവത്തിൽ ഇമ്മാനുവൽ ലിറ്റിൽജോണ്ണിന്റെ വധശിക്ഷ 52, ഒക്‌ലഹോമയിൽ നടപ്പാക്കി , ഇമ്മാനുവലിന്റെ ജീവൻ രക്ഷിക്കണമെന്ന് സംസ്ഥാന പരോൾ ബോർഡ് നിർദ്ദേശിച്ചിട്ടും ഫലവത്തായില്ല .

മിസോറിയിൽ മാർസെല്ലസ് വില്യംസിൻ്റെ വധശിക്ഷ നടപ്പാക്കി രണ്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ മാരകമായ കുത്തിവയ്പ്പ് വന്നത്, വില്യംസ് നിരപരാധിയാണെന്ന് അഭിഭാഷകർ വാദിച്ചു.

സ്റ്റേറ്റിൻ്റെ മാരകമായ കുത്തിവയ്പ്പ് രീതിയുടെ ഭരണഘടനാ സാധുതയ്‌ക്കെതിരായ ലിറ്റിൽജോണിൻ്റെ അഭിഭാഷകരുടെ അവസാന നിമിഷത്തെ നിയമപരമായ വെല്ലുവിളി ബുധനാഴ്ച സംസ്ഥാന അപ്പീൽ കോടതി നിരസിച്ചു. ഫെഡറൽ കോടതിയിൽ സമർപ്പിച്ച സമാനമായ അപ്പീൽ വ്യാഴാഴ്ചയും തള്ളിയിരുന്നു.

ഇമ്മാനുവൽ ലിറ്റിൽജോൺ, 52, ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷ മിശ്രിതമടങ്ങിയ കുത്തിവയ്പ്പ് സ്വീകരിച്ചു,ഒരു ഗർണിയിൽ കെട്ടി, വലതുകൈയിൽ ഒരു IV ലൈനുമായി, ലിറ്റിൽജോൺ തൻ്റെ അമ്മയ്ക്കും മകൾക്കും നേരെ നോക്കി, അവർ വധശിക്ഷയ്ക്ക് സാക്ഷിയായി.ലിറ്റിൽജോണിൻ്റെ ആത്മീയ ഉപദേഷ്ടാവ്, റവ. ജെഫ് ഹുഡ്, മരണമുറിക്കുള്ളിൽ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു. രാവിലെ 10:17 ന് മരണം സ്ഥിരീകരിച്ചു

“ഒരു ജൂറി അവനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു,” റിപ്പബ്ലിക്കൻ ഗവർണർ കെവിൻ സ്റ്റിറ്റ് ഒരു പ്രസ്താവനയിൽ ലിറ്റിൽജോണിൻ്റെ ശിക്ഷ പരോളില്ലാതെ ജീവപര്യന്തമായി മാറ്റാൻ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചു. “ഒരു ക്രമസമാധാന ഗവർണർ എന്ന നിലയിൽ, ആ തീരുമാനം ഏകപക്ഷീയമായി അസാധുവാക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്.”

സ്‌റ്റിറ്റിൻ്റെ ആറുവർഷത്തെ ഭരണത്തിനിടെ പരോൾ ബോർഡ് ശുപാർശ ചെയ്‌ത അഞ്ച് തവണകളിൽ ഒരിക്കൽ മാത്രമാണ് സ്‌റ്റിറ്റ് ദയാഹർജി നൽകിയത്. ആറ് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2021-ൽ പുനരാരംഭിച്ച ഒക്ലഹോമ സ്റ്റിറ്റിന് കീഴിൽ 14 വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments