Logo Below Image
Wednesday, April 9, 2025
Logo Below Image
Homeഅമേരിക്കവര്‍ദ്ധിച്ച ആഗോള വ്യാപാര തീരുവകള്‍ ദുര്‍ബല, ദരിദ്ര ജനവിഭാഗത്തെ ബാധിക്കുമെന്ന് റെബേക്ക ഗ്രിന്‍സ്പാന്‍

വര്‍ദ്ധിച്ച ആഗോള വ്യാപാര തീരുവകള്‍ ദുര്‍ബല, ദരിദ്ര ജനവിഭാഗത്തെ ബാധിക്കുമെന്ന് റെബേക്ക ഗ്രിന്‍സ്പാന്‍

-പി പി ചെറിയാൻ

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കെതിരെ യുഎന്നിന്റെ വ്യാപാര വികസന ഏജന്‍സി രംഗത്തെത്തി. ഏപ്രില്‍ രണ്ടിനാണ് നിരവധി രാജ്യങ്ങള്‍ക്കെതിരെ വിവിധ ഇറക്കുമതി തീരുവകള്‍ അമേരിക്ക പ്രഖ്യാപിച്ചത്.

ആഗോളതലത്തില്‍ ആശങ്ക സൃഷ്ടിച്ച,‘യുഎസിന്റെ ഉയര്‍ന്ന താരിഫിനെ തുടര്‍ന്നുണ്ടാകുന്ന വ്യാപാര തകർച്ച ‘ദുര്‍ബലരെയും ദരിദ്രരെയും വേദനിപ്പിക്കുന്നു’ എന്ന് യുഎന്‍സിടിഎഡി സെക്രട്ടറി ജനറല്‍ റെബേക്ക ഗ്രിന്‍സ്പാന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ‘വ്യാപാരം അസ്ഥിരതയുടെ മറ്റൊരു ഉറവിടമായി മാറരുത്. അത് വികസനത്തിനും ആഗോള വളര്‍ച്ചയ്ക്കും സഹായകമാകണം,’ എന്നും അവർ കൂട്ടിച്ചേര്‍ത്തു.:

‘ഇന്നത്തെ വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ആഗോള വ്യാപാര നിയമങ്ങള്‍ വികസിക്കണം, ഏറ്റവും ദുര്‍ബലരെ സംരക്ഷിക്കുന്ന തരത്തിലും ചെയ്യണം, ‘ഇത് സഹകരണത്തിനുള്ള സമയമാണ്, വര്‍ദ്ധനവിനുള്ള സമയമല്ല.” ഗ്രിന്‍സ്പാന്‍ ആശങ്ക പങ്കുവെച്ചു

റിപ്പോർട്ട്: പി പി ചെറിയാൻ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ