Logo Below Image
Saturday, July 5, 2025
Logo Below Image
Homeഅമേരിക്കസച്ചിൻ ഞാനാണ് സ്പിന്നർ. എന്റെ കഞ്ഞിയിൽ പാറ്റയിടരുതേ ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

സച്ചിൻ ഞാനാണ് സ്പിന്നർ. എന്റെ കഞ്ഞിയിൽ പാറ്റയിടരുതേ ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലെ ആദ്യ ഇന്റർനാഷണൽ ക്രിക്കറ്റ്‌ മത്സരം നടക്കുന്നത് ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിഏട്ട് ഏപ്രിൽ ഒന്നാം തിയതിയാണ്. ഇന്ത്യയുടെ ക്ലാസ്സിക്‌ ബാറ്റ്സ്മാൻ മുഹമ്മദ്‌ അസറൂദീൻ നയിച്ച ഇന്ത്യൻ ടീമിന് അന്നു നടന്ന അൻപതു ഓവർ വൺ‌ഡേ മത്സരത്തിൽ നേരിട്ടത് ഇന്ത്യയിൽ പര്യടനത്തിനു എത്തിയ സ്റ്റീവ് വോ നയിച്ച ഓസ്‌ട്രെലിയാൻ ടീമായിരുന്നു

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം അൻപതു ഓവറിൽ ആറു വിക്കെറ്റിനു മുന്നൂറ്റി ഒൻപതു റൺസ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കം നല്ലതായിരുന്നു എങ്കിലും മധ്യ ഓവറുകളിൽ ഒരു ചേഞ്ച്‌ ബൗളർ ആയി അസർ ബോൾ ഏൽപ്പിച്ച സച്ചിൻ തകർത്താടുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഓസ്‌ട്രേലിയയുടെ മുൻനിര ബാറ്റ്സ്മാൻമാർ ഉൾപ്പെടെ പത്തൊവറിൽ മുപ്പത്തിരണ്ടു റൺസ് വഴങ്ങി തന്റെ കരിയറിലെ ഏറ്റവും ആദ്യത്തെയും അവസാനത്തെയും ബൗളിംഗ് പ്രകടനം കാഴ്ച്ചവച്ച സച്ചിൻ ഇന്ത്യക്ക് മിന്നുന്ന വിജയം സമ്മാനിച്ചു

മാച്ചിന് ശേഷം നടന്ന മാൻ ഓഫ് ദി മാച്ച് പ്രൈസ് വിതരണത്തിന് ശേഷം ഇരു ടീമിലേയും താരങ്ങൾ പവലിയാനിലെ ഡ്രസിങ് റൂമിലേക്ക്‌ മടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഓസ്‌ട്രേലിയൻ ടീമിലെ ഒരു താരം സച്ചിനെ കാണുവാൻ ഡ്രസിങ് റൂമിലെത്തി. അതു മറ്റാരുമായിരുന്നില്ല ലോകോത്തര സ്പിൻ മാന്ത്രികൻ ഷെയിൻ വോൺ. വോൺ സച്ചിനോട് പറഞ്ഞു സച്ചിൻ ഞാനാണ് സ്പിന്നർ താങ്കൾ ലോകം മുഴുവൻ ആദരിക്കുന്ന ബാറ്റ്സ്മാൻ ആണ്‌. ഇതു കേട്ട പാടെ ഇരുവരും ചിരിച്ചു കൊണ്ടു കെട്ടിപിടിച്ചു

മുംബൈ ശരദാശ്രമം സ്കൂളിൽ ഹൈസ്കൂൾ പഠന കാലത്ത് കൂട്ടുകാരൻ വിനോദ് കാമ്പ്ളിയും ഒന്നിച്ചു സ്കൂൾ ക്രിക്കറ്റ്റിൽ നേടിയ റെക്കോർഡ് കൂട്ടു കെട്ടാണ് സച്ചിൻ രമേശ്‌ ടെൻഡുക്കറെ ഇന്ത്യൻ ടീമിൽ എത്തിച്ചത്

എഴുപതുകളുടെ അവസാനവും എൺപതുകളിലും ലോകത്തിലെ ഏതൊരു ബൗളർക്കും പേടി സ്വപ്നം ആയിരുന്ന ഇന്ത്യയുടെ കൂറ്റനടിക്കാരൻ കൃഷ്ണമചാരി ശ്രീകാന്ത് പാകിസ്ഥാന്റെ മാരക ഫാസ്റ്റ് ബൗളർ വസീം ആക്രം ഇന്റർനാഷണൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതോടെ ഫോം മങ്ങിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ ശ്രീകാന്തിനു കൊടുത്ത വിരമിക്കൽ ബഹുമതി ആയിരുന്നു ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒൻപതിലെ പാകിസ്ഥാൻ പര്യടനത്തിലെ ക്യാപ്റ്റൻ പദവി

എൺപത്തി ഒൻപതിലെ പാകിസ്ഥാൻ ടൂറിൽ ആദ്യമായി ഇന്ത്യക്കായി കളത്തിലിറങ്ങിയ സച്ചിൻ മൂന്നു ടെസ്റ്റും അഞ്ചു ഏകാദിനവും കളിച്ചെങ്കിലും ടെസ്റ്റിൽ പരാജയം ആയിരുന്നു. മുഴുവൻ ടെസ്റ്റുകളിലും ഏകദിനങ്ങളിലും ഇന്ത്യയെ കശക്കി എറിഞ്ഞു പാകിസ്ഥാൻ. മാരക ഫാസ്റ്റ് ബൗളർമാർ ആയ ഇമ്രാൻഖാനും വാഖർ യുനിസും വാസീം അക്രവും എറിഞ്ഞു ഇന്ത്യൻ ബാറ്റ്സ്മാൻമാരെ ഓരോരുത്തരെ പൂജ്യത്തിനും ഒന്നിനും രണ്ടിനും ഡ്രസിങ് റൂമിലേക്ക്‌ മടക്കിയ മൂന്നാം ഏകദിനത്തിൽ അഞ്ചാമാനായി ക്രീസിൽ എത്തിയ സച്ചിൻ ഈ മൂവർ സംഘത്തെ തലങ്ങും വിലങ്ങും ബോൾ ബൗണ്ടറിയിലേക്ക് പായിച്ചു. ആ കാലഘട്ടത്തിലെ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ ആയിരുന്ന വുൽഗൻ താടിക്കാരൻ അബുൾ ഖാദറിന്റെ ഓരോവരിൽ മൂന്നു സിക്സറുകൾ അടക്കം ഇരുപത്തി മൂന്നു റൺസ് ആണ്‌ ആ മത്സരത്തിൽ സച്ചിൻ അടിച്ചു കൂട്ടിയത്

ലോകോത്തര ബൗളർമാർ അണിനിരന്ന ആ മത്സരത്തിൽ പതിനെട്ടു ബോളിൽ അൻപത്തി മൂന്നു റൺസ് എടുത്തെങ്കിലും മത്സരം ജയിക്കാനായില്ല. പക്ഷേ സച്ചിൻ തെണ്ടുക്കർ എന്ന അസാമാന്യ പ്രതിഭയുടെ ഉത്ഭവം ആയിരുന്നു ആ മത്സരം

തന്റെ ഇരുപത്തി നാലു വർഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലായി വാങ്ങിച്ചു കൂട്ടിയ അവാർഡുകളും ബഹുമാതികളും എത്ര ഉണ്ടന്ന് സച്ചിന് പോലും അറിയാമോ എന്നു സംശയം ആണ്‌. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും സമൂഹത്തിനു ഇത്രയും മാതൃകയായ മാസ്റ്റർ ബ്ലാസ്റ്റർ ഒരു വലിയ സൗഹൃദ കൂട്ടായ്മയ്ക്കു ഉടമയാണ്

തൊണ്ണൂറ്റി രണ്ടിൽ ഗ്രേഗ് മാത്യൂസ് നു ശേഷം നല്ലയൊരു സ്പിന്നർ ഇല്ലാതെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ ടീം വിഷമിക്കുന്ന സമയത്തു ടീമിലെത്തിയ ലെഗ് സ്പിന്നർ ആണ്‌ ഷെയിൻ വോൺ

ഇന്ത്യയുടെ അനിൽ കുംബ്ലെ പാകിസ്ഥാൻന്റെ സഖ്‌ലയിൻ മുഷ്ത്തഖ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ തുടങ്ങിയ ലോകോത്തര സ്പിന്നർമാർ സമാന കാലയളവിൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ ഉണ്ടായിരുന്നു എങ്കിലും ചുരുങ്ങിയ കാലം കൊണ്ടു ലോകത്തിലെ ഏതു വമ്പൻ ബാറ്റ്സ്മാൻന്റെയും പേടി സ്വപ്നം ആയി മാറി വോൺ
. പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും ശ്രീലെങ്കയെയും വെസ്റ്റ്ഇൻഡീസിനെയും അവരുടെ നാട്ടിൽ ചെന്ന് ഓസ്ട്രേലിയ തോൽപ്പിച്ചിരുന്നതിന്റെ പ്രധാന ആയുധം വോൺ ആയിരുന്നു

പക്ഷേ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ വോൺ എന്നും പരാജയം ആയിരുന്നു. അതിന് പ്രധാന കാരണം സച്ചിനായിരുന്നു. അതിന്റെ ഉദാഹരണങ്ങൾ ആണ്‌ തൊണ്ണൂറ്റി എട്ടിലെ ഓസ്‌ട്രേലിയയുടെ ഇന്ത്യൻ വിസിറ്റും ആ വർഷം അവസാനം ഷാർജയിൽ നടന്ന കൊക്കോ കോള കപ്പും രണ്ടായിരത്തിലെ ഇന്ത്യൻ ടീമിന്റെ ഓസ്‌ട്രേലിയൻ വിസിറ്റും

ലോകത്തിലെ വേറൊരു ബാറ്റിസ്മനും സാധിക്കാത്ത രീതിയിൽ സച്ചിൻ വോണിന്റെ പന്തുകളെ സ്‌ഥിരമായി ഗാലറിയിൽ എത്തിക്കുമ്പോഴും ഇവർ തമ്മിലുള്ള സൗഹൃദം വളരെ ഗഡമായിരുന്നു

കുത്തഴിഞ്ഞ ജീവിതത്തിനുടമ ആയിരുന്നു വോൺ എന്നാണ് സമീപകാലത്തായി അദ്ദേഹത്തെ പറ്റി പ്രചരിക്കുന്ന വാർത്തകൾ

രണ്ടായിരത്തി ഇരുപത്തിരണ്ടു മാർച്ച്‌ നാലിനു തായ്‌ലൻഡിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വോണിനു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടു ലോകത്തിലെ മുൻനിര ക്രിക്കറ്റർമാർ സന്ദേശം അയച്ചപ്പോൾ ഏറ്റവും നീണ്ടു നിന്നതും വൈകാരികം ആയതും സച്ചിന്റെ സന്ദേശം ആയിരുന്നു

രണ്ടു ധ്രുവങ്ങളിൽ ജീവിക്കുമ്പോഴും ലോകത്തിലെ രണ്ടു ഇതിഹാസങ്ങൾ തമ്മിലുള്ള സൗഹൃദത്തിനു ഒരു കോട്ടവും വന്നില്ല എന്നുള്ളത് ആശ്ചര്യം ഉളവാക്കുന്നു

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ