ചിത്രത്തിൽ : “സേ നോ ടു ഡ്രഗ്സ്” ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ലഹരി മരുന്നുകൾക്കെതിരെ പ്രതിജ്ഞ ഒഐസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി അനിൽ കുമാർ പത്തനംതിട്ട ചൊല്ലി കൊടുക്കുന്നു
ജിദ്ദ: കേരളത്തിലെ കുട്ടികളിലും യുവാക്കളിലും ലഹരി മരുന്നിൻ്റെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജിദ്ദ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി “സേ നോ ടു ഡ്രഗ്സ്” ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ലഹരി മരുന്നുകൾക്കെതിരെ പ്രതിജ്ഞയെടുത്തു.
ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തടയാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് കഴിയാത്തത് സർക്കാരുകളുടെ കഴിവുകേടാണെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ നേതാക്കൾ കുറ്റപ്പെടുത്തി. ലഹരി മരുന്നിൻ്റെ ഉപയോഗം കുറയ്ക്കാൻ വീടുകളിൽ നിന്ന് തന്നെ ബോധവൽക്കരണം ആരംഭിക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് അയൂബ് ഖാൻ പന്തളം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ജനറൽ സെക്രട്ടറി സുജു തേവരുപറമ്പിൽ സ്വാഗതം പറഞ്ഞു. ഒഐസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി അനിൽ കുമാർ പത്തനംതിട്ട പരിപാടി ഉൽഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, വെസ്റ്റേൺ റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് മാത്യു അടൂർ, വർഗീസ് ഡാനിയൽ,ജില്ലാ കമ്മിറ്റി
വൈസ് പ്രസിഡൻ്റ്മാരായ എബി കെ ചെറിയാൻ, സൈമൺ ജില്ലാ കമ്മിറ്റി സെക്രട്ടറിമാരായ എൻ.ഐ. ജോസഫ് നേടിയവിള . നവാസ് ഖാൻ. ലിജു രാജു, ഷിജോയ് പി ജോസഫ് അസിസ്റ്റൻ്റ് ട്രഷറർ ബിനു ദിവാകരൻ, എന്നിവർ പ്രസംഗിച്ചു. ട്രഷറർ ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.