Logo Below Image
Saturday, July 5, 2025
Logo Below Image
Homeഅമേരിക്കമലയാളി അസോസിയേഷൻ ഓഫ് "സിയന്നാ" തുടക്കം പ്രൗഢ ഗംഭീരമായി

മലയാളി അസോസിയേഷൻ ഓഫ് “സിയന്നാ” തുടക്കം പ്രൗഢ ഗംഭീരമായി

എ.സി. ജോർജ്

ഹ്യൂസ്റ്റൻ: ഗ്രേറ്റർ ഹൂസ്റ്റണിലെ ഫോർട്ബെൻഡ് കൗണ്ടിയിലുള്ള സിയന്നാ മലയാളി നിവാസികൾ പുതിയതായി ആരംഭിച്ച “മലയാളി അസോസിയേഷൻ ഓഫ് സിയന്നാ” യുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായി. മെയ് 4 വൈകുന്നേരം സെൻറ് ജെയിംസ് പാരിഷ് ഹാളിലേക്ക് അതീവ ആഹ്ലാദത്തോടെ ആയിരത്തോളം ജനങ്ങൾ ഒഴുകിയെത്തി.

മിസോറി സിറ്റി മേയർ റോബിൻ എലക്കാട്, ജോസ് തോട്ടുങ്കൽ, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, എ.സി.ജോർജ്, സിനിമാതാരം ബാബു ആൻ്റണി, മറ്റു അസ്സോസിയേഷൻ്റെ ഏതാണ്ട് 50 ഓളം അഡ്‌ഹോക് കമ്മറ്റി അംഗങ്ങളും സ്റ്റേജിൽ എത്തി നിലവിളക്ക് കൊളുത്തുകയും തുടർന്ന് അസോസിയേഷൻറെ ലോഗോ മേയർ റോബിൻ എലക്കാട് പ്രകാശന കർമ്മം നിർവഹിക്കുകയും ചെയ്തു.

സിയന്നയിൽ അതിവസിക്കുന്ന മലയാളി കുടുംബാംഗങ്ങളുടെ ഈ പുതിയ കൂട്ടായ്മയുടെ ഒരു ആരംഭ ഉത്സവം കൂടിയായിരുന്നു ഇത്. മലയാളി അസോസിയേഷൻ ഓഫ് സിയന്ന എന്നതു MAS എന്ന മൂന്നു ഇംഗ്ലീഷ് അക്ഷരത്തിൽ അറിയപ്പെടുന്നു. MAS – മാസ് എന്ന ഈ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെ പറ്റി സംഘാടകർ വിശദമായി സംസാരിച്ചു.

സിയന്ന നിവാസികൾക്ക് പരസ്പരം പരിചയപ്പെടാനും സൗഹാർദ്ദ ബന്ധങ്ങൾ പുതുക്കാനും, സഹായിക്കാനും ഉള്ള ഒരു വേദിയാണ് മാസ് എന്നും, മറ്റ് നിലവിലുള്ള എല്ലാ സംഘടകളുമായി സഹകരിച്ച് തന്നെ പ്രവർത്തിക്കുമെന്ന് സംഘാടകർ പറഞ്ഞു. തൽക്കാലം ഇലക്റ്റഡ് ഭാരവാഹികൾ ഇല്ലാതെ വളണ്ടിയർ ആയി വന്ന ഒരു കമ്മിറ്റിയാണ് ഈ അസോസിയേഷനിൽ മുഖ്യമായി പ്രവർത്തിച്ചു വരുന്നത്. ഏതായാലും പ്രവർത്തനങ്ങൾ ജനകീയവും സുതാര്യവും ആയിരിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു.


ആഹ്ലാദ തിമിർപ്പിൽ ജനം വളരെ ആവേശത്തോടെയാണ് ഈ പുതിയ സംഘടനയുടെ ഉദ്ഘാടന മഹാമഹത്തിൽ ആരംഭം മുതൽ അവസാനം വരെ പങ്കെടുത്തത്. പബ്ലിക് മീറ്റിംഗ് തുടങ്ങിയ വിവിധ കാര്യപരിപാടികളിലേക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ലിജീഷ് ലോനപ്പൻ പ്രസംഗിച്ചു. പരിപാടികളുടെ അവതാരകരായി ഷെറിൻ തോമസ്, ഷിജി മാത്തൻ, ക്രിസ്റ്റീനാ ഇടക്കുന്നത്തു, അനിത ജോസഫ് തുടങ്ങിയവർ പ്രവർത്തിച്ചു.

ലതീഷ് കൃഷ്ണൻ, എൽസിയ ഐസക്, പുഷ്പ്പ ബ്രിജിട് ബേബി, ജോയ്‌സ് ജിജു, ക്രിസ്റ്റിന ഷാജു, ഷിജിമോൻ ജേക്കബ് തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഡോക്ടർ റെജി കൂട്ടുത്തറ നന്ദി രേഖപെടുത്തി പ്രസംഗിച്ചു.


വിവിധ കലാപരിപാടികൾക്ക് ആരംഭം കുറിച്ചത് നൂപുര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച സമൂഹ സ്വാഗത നൃത്തത്തോടെയാണ്. അതിൽ ശിവനന്ദ ബൈജു, ക്രിസ് മേരി പ്രദീപ്, സാറ സെബാസ്റ്റ്യൻ, നിരഞ്ജന സരിൽ, ഏതന ഫിലിപ്പ്, ഇസ്സ ജോസഫ്, തുടങ്ങിയവരാണ് പങ്കെടുത്തത്.

തുടർന്ന് ക്രിസ്റ്റീന സ്റ്റീഫൻ, അഞ്ചു അലക്സ്, ഡീന അലക്സ്, ഡയാന സെബാസ്റ്റ്യൻ, അനു ബാബു തോമസ്, റോസ്മിൻ റോയ്, സ്റ്റെഫി തോമസ്, സീന വിൽസൺ, പുഷ്പ ബ്രിജിറ്റ് ബേബി എന്നിവരുടെ സമൂഹ നൃർത്തം ആയിരുന്നു. മെറിൽ സക്കറിയയുടെ ഗാനവും, അഞ്ജലീന ബിജോയ്, അലീന അലക്സ്, അലോണ ജോസഫ്, ആഞ്ചല ജോസഫ് എന്നിവരുടെ വൈവിധ്യമേറിയ നൃത്തങ്ങളും, ഐഡൻ തോമസ്, എബ്രഹാം തോമസ് എന്നിവരുടെ ഉപകരണ സംഗീതങ്ങളും അത്യന്തം ഹൃദ്യവും മനോഹരവും ആയിരുന്നു.


കലാപരിപാടികളുടെ മുഖ്യ ഇനം സർഗ്ഗം മേലഡീസ് അവതരിപ്പിച്ച ഗാനമേളയായിരുന്നു. അതിൽ ജസ്റ്റിൻ, രേഷ്മ, എന്നിവർ പഴയതും പുതിയതുമായ നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ ആലപിച്ച് സദസ്യരെ സന്തുഷ്ടരാക്കി. മാജിക് ഷോ ബലൂൺ ട്വിസ്റ്റിങ്, Face Painting, മൂൺ വാക്ക്, തുടങ്ങിയ വിനോദ പരിപാടികൾ കുട്ടികൾക്കായി ഒരുക്കിയിരുന്നു. വിഭവസമൃദ്ധമായ അത്താഴ വിരുന്നോടെ പരിപാടികൾക്ക് പരിസമാപ്തമായി. അങ്ങനെ സിയന്നാ മലയാളികൾക്ക് ഈ പുതിയ കുടുംബ സംഘടനയുടെ രൂപീകരണം അവരുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി.

എ.സി. ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ