Thursday, January 16, 2025
Homeഅമേരിക്കഫിലദൽഫിയയിൽ ഇന്ത്യൻ ക്രിസ്ത്യൻ ഡേ ആഘോഷം ജൂലൈ 28 ന്

ഫിലദൽഫിയയിൽ ഇന്ത്യൻ ക്രിസ്ത്യൻ ഡേ ആഘോഷം ജൂലൈ 28 ന്

ബിമൽ ജോൺ

ചരിത്രത്തിലാദ്യമായ് ഫിലദൽഫിയയിലെ മുഴുവൻ ക്രൈസ്തവ സമൂഹത്തിൻ്റെയും കൂടിച്ചേരലിന് വേദിയൊരുക്കിക്കൊണ്ട് ക്കൊണ്ട് ജൂലൈ 28 ഞായറാഴ്ച ഇന്ത്യൻ കിസ്ത്യ൯ ഡേ ആഘോഷം നടക്കുന്നു. വൈകിട്ട് അഞ്ച് മണിക്ക് സീറോ മലബാര്‍ കാത്തലിക് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് പുരോഹിതരും വിശ്വാസികളും പങ്കെടുക്കും.

വിവിധ ചർച്ചുകൾ അവതരിപ്പിക്കുന്ന ക്വയർ, വേദ പാരായണം, ഉപകരണ സംഗീതം, സ്കിറ്റ് എന്നിവ അവതരിപ്പിക്കും. . മലയാളം ചർച്ചുകൾക്കു പുറമെ ഗുജറാത്തി, തെലുങ്ക് , തമിഴ്, പഞ്ചാബി ചർച്ചുകളും വിവിധ പരിപാടികൾ അവതരിപ്പിക്കും. ഇന്ത്യയിലെ ആരോഗ്യരംഗത്തെ ക്രൈസ്തവ സംഭാവനകൾ എന്ന വിഷയത്തിൽ ഡോക്ടർ ആൽവിൻ ജോസഫ് പ്രബന്ധം അവതരിപ്പിക്കും. വിവിധ സഭകളിലെ ബിഷപ്പുമാർ, ജനപ്രതിനിധി സഭകളിലെ അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ, ഇന്ത്യൻ സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ഭാരതീയ ഭക്ഷ്യ വൈവിധ്യം വിളിച്ചോതുന്ന ഫെലോഷിപ് ഡിന്നറിനു പുറമെ പരിപാടിയിലേക്കുള്ള പ്രവേശനവും സൗജന്യമാണ്.

റവ. ഫാദർ എം.കെ കുര്യാക്കോസ് (ചെയർമാൻ), പാസ്റ്റർ പി സി ചാണ്ടി (വൈസ് ചെയർമാൻ) ബിമൽ ജോൺ (പ്രസിഡണ്ട്), പോൾ വർക്കി (സെക്രട്ടറി) എന്നിവർ നേതൃത്വം ഓർഗനൈസിങ് കമ്മിറ്റയാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിക്കുന്നത്. തോമസുകുട്ടി വർഗീസ്, സാം തോമസ്, ഫെയ്ത് എൽദോ എന്നിവർ പരിപാടിയുടെ പ്രോഗ്രാം കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു. എക്ലീഷ്യ യുണൈറ്റഡ് ഇന്റർനാഷനൽ എന്ന രാജ്യാന്തര സംയുക്ത ക്രൈസ്തവ സംഘടനയാണ് പരിപാടിയുടെ ഏകോപന ചുമതല നിർവ്വഹിക്കുന്നത്.

ബിമൽ ജോൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments