Logo Below Image
Saturday, July 5, 2025
Logo Below Image
Homeഅമേരിക്കരണ്ടു മലയാളി അസ്സോസിയേഷനുകൾക്കു കൂടി അംഗത്വം : ഇതോടെ "ഫോമാ" അംഗ സംഘടനകളുടെ എണ്ണം തൊണ്ണൂറായി...

രണ്ടു മലയാളി അസ്സോസിയേഷനുകൾക്കു കൂടി അംഗത്വം : ഇതോടെ “ഫോമാ” അംഗ സംഘടനകളുടെ എണ്ണം തൊണ്ണൂറായി ഉയർന്നു.

-ഷോളി കുമ്പിളുവേലി - പി.ആർ.ഓ . ഫോമാ

ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ “ഫോമ”യിൽ (ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ് ഓഫ് അമേരിക്കാസ് -“FOMAA”) പുതിയതായി രണ്ടു അസ്സോസിയേഷനുകൾക്കുകൂടി അംഗത്വം നൽകിയതായി ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.

ഇതോടുകൂടി ഫോമയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മലയാളി അസ്സോസിയേഷനുകളുടെ എണ്ണം തൊണ്ണൂറ് ആയി ഉയർന്നു.

ജിതേഷ് ചുങ്കത്ത് പ്രസിഡന്റായിട്ടുള്ള “ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ ”, ഡെന്നി കണ്ണൂക്കാടൻ പ്രസിഡന്റായിട്ടുള്ള നയാഗ്ര പാന്തേഴ്‌സ് എന്നിവയാണ് പുതിയതായി ഫോമയിൽ അംഗത്വം ലഭിച്ച സംഘടനകൾ.

ചെയർമാൻ വിജി ഏബ്രഹാമിന്റെ നേതൃത്വത്തിൽ, സെക്രട്ടറി ടോജോ തോമസ്, കോർഡിനേറ്റർ തോമസ് കർത്തനാൽ, കമ്മിറ്റി അംഗങ്ങളായ ജോൺ പട്ടപതി, ചാക്കോച്ചൻ ജോസഫ് എന്നിവർ അടങ്ങിയ ഫോമാ ക്രെഡൻഷ്യൽസ്‌ കമ്മിറ്റി സൂക്ഷ്‌മ പരിശോധനകൾക്കു ശേഷം നൽകിയ ശുപാർശ, ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.ഇനിയും മറ്റുചില അസ്സോസിയേഷനുകളുടെ അപേക്ഷകൾ ക്രെഡൻഷ്യൽസ്‌ കമ്മിറ്റിയുടെ പരിഗണയിൽ ഉണ്ടെന്നും, ശുപാർശകൾ ലഭിക്കുന്നതനുസരിച്ചു അവർക്കും ഫോമയിൽ അംഗത്വം ലഭിക്കുന്നതാണെന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു.

ഫോമാ അംഗസംഘടനകളുടെ എണ്ണം നൂറിൽ എത്തിക്കുക തന്റെ ഒരു ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയതായി ഫോമയിൽ അഫിലിയേറ്റ് ചെയ്ത ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷനും, നയാഗ്ര പാന്തേഴ്‌സും മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളാണെന്നും , ഈ സംഘടനകളുടെ അംഗത്വം ഫോമക്ക് മുതൽക്കൂട്ടാണെന്നും ഫോമാ ജനറൽ സെക്രട്ടറി ബൈജു വര്ഗീസ്, ട്രഷറർ സിജിൽ പാലക്കലോടി എന്നിവർ പറഞ്ഞു. പുതിയതായി ഫോമയിലേക്കു കടന്നുവന്ന രണ്ടു അസ്സോസിയേഷനുകളേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഫോമാ വൈസ് പ്രസിഡന്റ ഷാലൂ പുന്നൂസ് , ജോയിന്റ് സെക്രട്ടറി പോൾ ജോസ് ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പറഞ്ഞു .

-ഷോളി കുമ്പിളുവേലി – പി.ആർ.ഓ . ഫോമാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ