എല്ലാവർക്കും നമസ്കാരം
മാർച്ച് മാസം പകുതി ആയതേ ഉള്ളൂ. കടുത്ത ചൂടിൽ വലയുകയാണ് കേരളം. കൊടുംചൂടിൽ നമ്മുടെ ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്നും രക്ഷിക്കാൻ നിറയെ വെള്ളം കുടിക്കുന്നതിനൊപ്പം ശരീരത്തിന് തണുപ്പേകുന്ന ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അതിനു പറ്റിയ ഒരു വിഭവമായാണ് ഇന്നു ഞാൻ വന്നിരിക്കുന്നത്.
🍁Curd Idli/തൈര് ഇഡ്ഡലി
🏵️ആവശ്യമായ സാധനങ്ങൾ
🍁ഇഡ്ഡലി – നാലെണ്ണം
🍁തൈര് – ചെറിയ ബൗൾ
🍁തേങ്ങ – രണ്ടു ഡെസെർട്ട് സ്പൂൺ
🍁പച്ചമുളക് – മൂന്നെണ്ണം
🍁കറിവേപ്പില – ഒരു തണ്ട്
🍁ഉപ്പ് – അര ടീസ്പൂൺ
🍁വെള്ളം – ഒരു കപ്പ്
🍁വെളിച്ചെണ്ണ – രണ്ടു ടേബിൾസ്പൂൺ
🍁കടുക് – ഒരു ടീസ്പൂൺ
🍁ഉഴുന്നുപരിപ്പ് – ഒരു ടീസ്പൂൺ
🍁ഉണക്കമുളക് – ഒന്ന്
🍁കറിവേപ്പില – ഒരു തണ്ട്
🍁മല്ലിയില – കുറച്ച്
🏵️തയ്യാറാക്കുന്ന വിധം
🍁തേങ്ങ, പച്ചമുളക്, കറിവേപ്പില ഇവ ഉപ്പും ചേർത്ത് തരുതരുപ്പായി അരച്ചതിൽ ഒരു കപ്പ് വെള്ളം ചേർത്തിളക്കിയതും അടിച്ച തൈരും ചെറിയ കഷണങ്ങളാക്കി വച്ച ഇഡ്ഡലിയിലേക്ക് ഒഴിച്ച് ഇളക്കി സെറ്റാക്കി വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ്, മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് കൊട്ടി മല്ലിയില അരിഞ്ഞതു തൂവി അര മണിക്കൂറോളം കുതിരാൻ വയ്ക്കുക. എന്നിട്ട് വിളമ്പാം/കഴിക്കാം ജ്യൂസി ടേസ്റ്റി തൈര് ഇഡ്ഡലി.
🍁ഇഡ്ഡലിയുടെ എണ്ണത്തിന് അനുസരിച്ച് മറ്റു ചേരുവകൾ കൂട്ടിയെടുത്താൽ കൂടുതൽ അളവ് ഉണ്ടാക്കാം.