Logo Below Image
Saturday, April 12, 2025
Logo Below Image
Homeഅമേരിക്കഅറിവിൻ്റെ മുത്തുകൾ - 64 മതാചാരങ്ങളിലെ ശാസ്ത്രീയത

അറിവിൻ്റെ മുത്തുകൾ – 64 മതാചാരങ്ങളിലെ ശാസ്ത്രീയത

പി .എം .എൻ .നമ്പൂതിരി

മതാചാരങ്ങളിലെ ശാസ്ത്രീയത

ഓരോ മതത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. ഇവയ്ക്ക് കാരണങ്ങൾ മിക്കവാറും വിശ്വാസങ്ങളായിരിക്കും. എന്നാല്‍ ഇത്തരം വിശ്വാസങ്ങള്‍ക്കു പുറകില്‍ നമുക്കു അറിയാത്ത ചില ശാസ്ത്രീയ വശങ്ങളുമുണ്ട്.

എല്ലാ മതങ്ങളിലും കാണുന്ന ഇത്തരം ചില ആചാരാനുഷ്ഠാനങ്ങളുടെ ശാസ്ത്രീയവശം എന്താണെന്ന് നമുക്ക് പരിശോധിക്കാം.

കൈകള്‍കൂപ്പി പ്രാർത്ഥിക്കുന്നത് :-

കൈകള്‍ കൂപ്പിനിന്ന് പ്രാര്‍ത്ഥിയ്ക്കുന്നതും നമസ്‌തേ പറയുന്നതുമെല്ലാം നമ്മുടെ ഭാരതത്തിലെ ആചാരങ്ങളാണ്. അങ്ങനെ ചെയ്യുമ്പോള്‍ കൈവിരലുകളുടെ അറ്റത്തുള്ള പ്രഷര്‍ പോയിന്റുകളില്‍ മര്‍ദം വരുന്നു. ഈ പ്രഷര്‍ പോയന്റുകള്‍ കണ്ണ്, ചെവി, മനസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്  കണ്ണിന്റെയും ചെവിയുടെയും മനസ്സിന്റേയും ആരോഗ്യത്തിനു നല്ലതാണ്.

കാല്‍വിരലില്‍ മോതിരം:-

സ്ത്രീകള്‍ കാല്‍വിരലില്‍ മോതിരം ധരിയ്ക്കുന്നത് പലയിടത്തും കാണാറുണ്ട്. രണ്ടാമത്തെ വിരലിലാണ് സാധാരയായി മോതിരം ധരിയ്ക്കുക. യൂട്രസ്, ഹൃദയം എന്നിവയിലേയ്ക്കുള്ള നാഡികള്‍ ഈ വിരലിലുണ്ട്. മോതിരം ധരിയ്ക്കുമ്പോള്‍ ലോഹത്തിന്റെ സ്വാധീനം ഇവയുടെ ആരോഗ്യത്തെ ബലപ്പെടുത്തുന്നു.

പൊട്ടു തൊടുന്നത് :-

നെറ്റിയ്ക്കു നടുവിലായി ഒരു പ്രധാന നാഡീവ്യൂഹമുണ്ട്. ഇവിടെ പൊട്ടു തൊടുന്നത് ശരീരത്തിലെ ഊര്‍ജം നില നിര്‍ത്തുന്നതിനും ഏകാഗ്രത ഉണ്ടാകുവാനും നല്ലതാണ് . അവിടെ പൊട്ടു തൊടുവാന്‍ അമര്‍ത്തുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുമെന്ന് പറയുന്നു.

ക്ഷേത്രമണി: –

ക്ഷേത്രത്തിൽ മണിയടിച്ചു തൊഴുന്നത് ക്ഷേത്രങ്ങളിലുള്ള ആചാരമാണ്. ദൈവത്തെ ഉണര്‍ത്താന്‍ എന്നതാണ് ഇതിന്റെ വിശദീകരണം. എന്നാൽ മണി മുഴങ്ങുമ്പോള്‍ ഇത് നമ്മുടെ തലച്ചോറിനെ ഉണര്‍ത്തുന്നുണ്ട്. അതോടെഏകാഗ്രത വര്‍ദ്ധിയ്ക്കുന്നു. അപ്പോൾ പ്രാര്‍ത്ഥിയ്ക്കാനുള്ള മനസ്സും ശാന്തിയും ഉണ്ടാകുന്നു.

തുളസി: –

തുളസിയെ പുണ്യസസ്യമായിട്ടാണ് എല്ലാവരും കരുതുന്നത്. അതിനു പുറമെ തുളസിയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. ഇത് പാമ്പുകളെ അകറ്റി നിര്‍ത്തും. പല അസുഖങ്ങള്‍ക്കുമുള്ളൊരു പരിഹാരവുമാണ്.(തുളസിയെക്കുറിച്ച് മുൻപ് ഒരു ലേഖനം മലയാളി മനസ്സിൽ ഞാൻ പോസ്റ്റ് ചെയ്തത് വായിക്കുക)

ആല്‍മരം :-

ആല്‍മരം ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. രാത്രിയില്‍ പോലും ഓക്‌സിജന്‍ പുറപ്പെടുവിയ്ക്കാന്‍ കഴിവുള്ള ഒന്നാണിത്. ആലിനെ നശിപ്പിയ്ക്കാതിരിയ്ക്കാന്‍ പൂര്‍വികർ ആലിനെ പുണ്യവൃക്ഷമായി കണക്കാക്കി.

കുടുമ വെയ്ക്കുന്നത് :-

പൂർവ്വികരിൽ പുരുഷന്മാരെ കുടുമവെച്ചവരായി കാണാൻകഴിയുമായിരുന്നു. ഇപ്പോഴും ഇത്തരക്കാരുണ്ട്. ആയുര്‍വേദാചാര്യനായ സുശ്രുതന്റെ അഭിപ്രായപ്രകാരം ഈ ഭാഗത്തെ അധിപതി മര്‍മ്മം എല്ലാ നാഡീവ്യൂഹങ്ങളുടേയും കേന്ദ്രമാണന്നാണ്. അവിടെ കുടുമ വെയ്ക്കുമ്പോള്‍ അവിടെ മര്‍ദ്ദം സംഭവിക്കപ്പെടുന്നു. മാത്രമല്ല ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു.

മയിലാഞ്ചി ഇടുന്നത് –

വിവാഹത്തിന് മയിലാഞ്ചിയിടുന്നത് പതിവാണ്. ചില സ്ഥലങ്ങളില്‍ വരനേയും മയിലാഞ്ചിയണിയിക്കും. മയിലാഞ്ചിയ്ക്ക് സ്‌ട്രെസ് കുറയ്ക്കാന്‍ സാധിയ്ക്കുമെന്ന് പറയുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ ഈ ചടങ്ങിലൂടെ സാധിയ്ക്കും.

ദീപാവലി

ദീപാവലിയക്കു മുന്നോടിയായി വീടു വൃത്തിയാക്കണമെന്നു പറയും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഇതു വരിക. ഇതിനു മുന്‍പുള്ള മഴക്കാലം വീട് വൃത്തിയാക്കാന്‍ പറ്റാത്ത സമയാണ്. വീട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടാനും കേടുപാടുകള്‍ ഉണ്ടാകാനും സാധ്യതയുള്ള സമയം. ഇവ നേരെയാക്കാനുള്ള ഒരു വേള കൂടിയാണ് ദീപാവലി.

നിലത്തിരുന്നുണ്ണുന്നത് :-

നിലത്തിരുന്നുണ്ണുന്നത് ഒരു ആചാരമാണ്. ഈ പൊസിഷന്‍ യോഗ മുദ്രപ്രകാരം സുഖാസനം എന്നാണ് അറിയപ്പെടുന്നത്. ഇത് ദഹനത്തിനു സഹായിക്കുന്ന ഒരു പൊസിഷനാണ്.

കാല്‍ തൊട്ടു വണങ്ങുന്നത്

മുതിര്‍ന്നവരുടെ കാല്‍ തൊട്ടു വണങ്ങുന്ന ശീലം നമ്മുടെ രാജത്ത് കാണാം. നെറുകയില്‍ കൈ വച്ച് അനുഗ്രഹിയ്ക്കുകയും ചെയ്യും. കാല്‍ തൊടുമ്പോള്‍ ഹൃദയത്തില്‍ നിന്നും പൊസറ്റീവ് എനര്‍ജി ഉല്‍പാദിപ്പിക്കപ്പെടും. അത് അവരുടെ കൈവിരലിലെ നാഡികളിലൂടെ കാല്‍ തൊടുന്നയാളുടെ തലയില്‍ പതിയും. അത് ഊര്‍ജം നല്‍കുന്നു ഷേയ്ക്ക്ഹാന്റ്, ആലിംഗനം എന്നിവയിലൂടെയും ഇത്തരം ഊര്‍ജപ്രവാഹം നടക്കുന്നുണ്ട്.

വ്രതം :-

വ്രതം നോല്‍ക്കുന്നത് എല്ലാ മതങ്ങളിലുമുള്ള ആചാരമാണ്.ശരീരത്തിന്റെ ആരോഗ്യത്തിന് ദഹനേന്ദ്രിയത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യപ്പെടണം. വ്രതമെടുക്കുന്നതിലൂടെ ഭക്ഷണം ഉപേക്ഷിയ്ക്കുമ്പോള്‍ ദഹനേന്ദ്രിയം വൃത്തിയാകുന്നു. അത് ക്യാന്‍സര്‍, പ്രമേഹം, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയ പല അസുഖങ്ങള്‍ക്കും പരിഹാരമാകുന്നു. ദഹനേന്ദ്രിയത്തിനു വിശ്രമം ലഭിയ്ക്കുമ്പോള്‍ അതിന് കൃത്യമായി പ്രവര്‍ത്തിക്കാനും സാധിക്കുന്നു.

വിഗ്രഹാരാധന :-

വിഗ്രഹാരാധന ദൈവ വിശ്വാസികൾക്ക് പ്രധാനമാണ്. മുന്‍പില്‍ ഒരു രൂപമുണ്ടെങ്കില്‍ കൂടുതല്‍ ഏകാഗ്രത ലഭിയ്ക്കുമെന്നതാണ് ഇതിനു പുറകിലെ ശാസ്ത്രീയ വിശദീകരണം.

കയ്യില്‍ വള :-

സ്ത്രീകള്‍ കയ്യില്‍ വളയിടുന്നതു സാധാരണയാണ്. ഈ ഭാഗമാണ് പള്‍സ്. വളയും പള്‍സുമായുള്ള ഘര്‍ഷണം ഹൃദയത്തിനു നല്ലതാണ്. കാരണം ഇതിലൂടെ രക്തപ്ര
വാഹം വര്‍ദ്ധിയ്ക്കും. ഘര്‍ഷണം മൂലം ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം ഉല്‍പാദിപ്പിക്കപ്പെടുന്നു.

കാതു കുത്തുന്നത്‌ :-

കുട്ടികളുടെ കാതു കുത്തുന്ന ചടങ്ങുണ്ട്. ഇതുവഴി ബുദ്ധിയും ഏകാഗ്രതയും വര്‍ദ്ധിയ്ക്കും. ഇയര്‍ കനാല്‍ തടസങ്ങള്‍ നീങ്ങും.

വടക്കോട്ടുതലവയ്ക്കുമ്പോള്‍ :-

വടക്കോട്ടു തല വച്ചുറങ്ങരുതെന്നു പറയും. ഇത് മരണത്തെ ക്ഷണിച്ചുവരുത്തലാണെന്നാണ് പ്രമാണം. നമ്മുടെ ശരീരത്തിനും ഭൂമിയ്ക്കും കാന്തികകേന്ദ്രങ്ങളുണ്ട്. വടക്കോട്ടു തല വയ്ക്കുമ്പോള്‍ ഭൂമിയും ശരീരവും ആ കാന്തിക വലയം അസന്തുലിതമാകുന്നു. ഇത് ബിപി കൂടാനും മാത്രമല്ല, ഈ ദിശയില്‍ തല വയ്ക്കുമ്പോള്‍ കാന്തിക വലയം മൂലം ശരീരത്തിലെ അയേണ്‍ മുഴുവന്‍ ഒരു വശത്തു മാത്രം കേന്ദ്രീകരിയ്ക്കപ്പെടും. ഇത് തലവേദന, അല്‍ഷീമേഴ്‌സ് ഡിസീസ്, പാര്‍ക്കിന്‍സണ്‍സ് ഡിസീസ് തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകും.

സൂര്യനമസ്‌കാരം :

സൂര്യനമസ്‌കാരം സൂര്യനെ ധ്യാനിയ്ക്കുന്നതു മാത്രമല്ല. സൂര്യനഭിമുഖമായാണ് ഇതു ചെയ്യേണ്ടത്. വെള്ളത്തിലൂടെ സൂര്യരശ്മികള്‍ നോക്കുന്നത് ക്ണ്ണിനു നല്ലതാണ്. മാത്രമല്ല, ശരീരത്തെ മുഴുവന്‍ ഉര്‍ത്താനും സൂര്യനമസ്ക്കാരം നല്ലതാണ്.

സീമന്തരേഖയിലെ സിന്ദൂരം :-

സീമന്തരേഖയിലെ സിന്ദൂരം ഹിന്ദു ആചാരപ്രകാരം പ്രധാനമാണ്. സിന്ദൂരമുണ്ടാക്കുന്നത് മഞ്ഞള്‍, മെര്‍ക്കുറി, ചെറുനാരങ്ങ എന്നിവ ചേര്‍ത്താണ്. ഇതിലെ മെര്‍കുറി ലൈംഗികതയെ ഉണര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണത്രെ. മാത്രവുമല്ല, ബി.പി. നിയന്ത്രിയ്ക്കാനും സഹായിക്കും. നടുരേഖയില്‍ തന്നെ സിന്ദൂരമണിഞ്ഞാലേ ഈ ഗുണം ലഭിയ്ക്കുകയുള്ളൂ…….

പി .എം .എൻ .നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ