Friday, December 27, 2024
Homeഅമേരിക്കരക്ഷാസമിതി പ്രമേയത്തിന് പുല്ലുവില.

രക്ഷാസമിതി പ്രമേയത്തിന് പുല്ലുവില.

ഗാസ സിറ്റി; ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന രക്ഷാസമിതി പ്രമേയം നടപ്പാക്കാതെ ഇസ്രായേല്‍ മേഖലയില്‍ കൂട്ടക്കുരുതി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ 76 പേര്‍കൂടി കൊല്ലപ്പെട്ടു. റാഫയിൽമാത്രം 24 മരണം. ഗാസ സിറ്റിയിൽ ഭക്ഷണം കാത്തുനിന്ന രണ്ടുപേരെ ഇസ്രയേൽ സൈന്യം വെടിവച്ച്‌ കൊന്നു. ഗാസയിലാകെ കൊല്ലപ്പെട്ടവരുടെ എണ്ണം 32,490 ആയി.

ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന്‌ വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന്‌ ഐക്യ രാഷ്‌ട്ര സംഘടനാ വിദഗ്‌ധ ഫ്രാൻസെസ്‌ക അൽബനീസ്‌. ജനീവയിലെ മനുഷ്യാവകാശ കൗൺസിലിൽ ‘അനാട്ടമി ഓഫ് എ ജെനൊസൈഡ്‌’ എന്ന റിപ്പോർട്ട്‌ അവതരിപ്പിക്കുകയായിരുന്നു അവർ. ആറ്‌ മാസമായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം മനുഷ്യരാശിക്ക്‌ ചെയ്യാവുന്നതിൽ ഏറ്റവും മോശം കാര്യമാണ്..

ഇസ്രയേലിന്‌ മേൽ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും അൽബനീസ്‌ പറഞ്ഞു. അൽബനീസിന്റെ റിപ്പോർട്ട്‌ ഇസ്രയേൽ തള്ളി. റിപ്പോർട്ട്‌ സംബന്ധിച്ച ചർച്ചകളിലും ഇസ്രയേൽ ഭാഗമായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments