Friday, December 27, 2024
Homeഅമേരിക്കവിശ്വ സുന്ദരിയാകാന്‍ സൗദി യുവതിയും; മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമായി.

വിശ്വ സുന്ദരിയാകാന്‍ സൗദി യുവതിയും; മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമായി.

റിയാദ് ; വിശ്വസൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യയും പങ്കാളിയാവുന്നു. ചരിത്രത്തിൽ ആദ്യമായാണ് മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി പങ്കെടുക്കുന്നത്. രാജ്യത്തെ പ്രതിനിധീകരിച്ച് 27-കാരിയായ റൂമി അല്‍ഖഹ്താനിയാണ് മത്സരിക്കുന്നത്.

‘മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്.’-ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു. കുറിപ്പിനൊപ്പം മിസ് സൗദി അറേബ്യ കിരീടം അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും റൂമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

സെപ്റ്റംബറില്‍ മെക്‌സിക്കോയിലാണ് മിസ് യൂണിവേഴ്‌സ് മത്സരം നടക്കുന്നത്. സെൻട്രൽ അമേരിക്കൻ രാജ്യമായ നിക്കരാ​ഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ് ആണ് കഴിഞ്ഞ വർഷം വിശ്വസുന്ദരി കിരീടം സ്വന്തമാക്കിയത്. സാൽവഡോറിൽ മത്സരത്തിൽ 84 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് ഷീനിസ് വിജയകിരീടം സ്വന്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments