Logo Below Image
Saturday, July 5, 2025
Logo Below Image
Homeഅമേരിക്കസ്വവർഗവിവാഹം നിയമവിധേയമാക്കാൻ തായ്‌ലൻഡ്‌; ബിൽ പാസാക്കി.

സ്വവർഗവിവാഹം നിയമവിധേയമാക്കാൻ തായ്‌ലൻഡ്‌; ബിൽ പാസാക്കി.

ബാങ്കോക്ക്‌; സ്വവർഗവിവാഹം നിയമവിധേയമാക്കുന്ന ബിൽ വൻഭൂരിപക്ഷത്തിൽ പാസാക്കി തായ്‌ലൻഡ്‌ പാർലമെന്റ്‌. 415 അംഗ സഭയിൽ 400 വോട്ടിനാണ്‌ വിവാഹ തുല്യതാ ബിൽ പാസായത്‌. 10 പേർ എതിർത്ത്‌ വോട്ടുചെയ്‌തപ്പോൾ രണ്ടുപേർ വിട്ടുനിന്നു. മൂന്നുപേർ ഹാജരായിരുന്നില്ല. സിവിൽ ആൻഡ്‌ കൊമേഴ്‌സ്യൽ നിയമത്തിലെ സ്ത്രീകളും പുരുഷന്മാരും ഭർത്താക്കന്മാരും ഭാര്യയും എന്ന വാക്കുകൾക്ക് വ്യക്തികൾ, വിവാഹ പങ്കാളികൾ എന്നിങ്ങനെ ഭേദഗതി വരും.

ഇതോടെ ലിംഗ- ലൈംഗിക ന്യൂനപക്ഷ ദമ്പതികൾക്കും നിയമപരവും സാമ്പത്തികവുമായ ആരോഗ്യപരവുമായ അവകാശങ്ങൾ ലഭിക്കും. ബിൽ ഇനി സെനറ്റിൽ അവതരിപ്പിക്കും. തുടർന്ന് രാജാവിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. തായ്‌ലൻഡിനു മുമ്പ്‌ തായ്‌വാനും നേപ്പാളും സ്വവർഗവിവാഹത്തിന്‌ അംഗീകാരം നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ