Logo Below Image
Saturday, July 5, 2025
Logo Below Image
Homeഅമേരിക്കഐഎപിസിയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം; ഫിലാഡൽഫിയയിൽ ഒരുക്കങ്ങൾ പൂർത്തിയായി

ഐഎപിസിയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം; ഫിലാഡൽഫിയയിൽ ഒരുക്കങ്ങൾ പൂർത്തിയായി

ജോസഫ് ജോൺ കാൽഗറി

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ പത്താമത് അന്താരാഷ്ട്ര മാധ്യമസമ്മേളത്തിനു ഒരുക്കങ്ങൾ ഫിലാഡല്‍ഫിയില്‍ പൂർത്തിയായി. മെയ് 3 മുതല്‍ 5 വരെയാണ് സമ്മേളനം. ഫിലാഡല്‍ഫിയിലെ പൊക്കോണോസിൽ ദി വുഡ്ലാൻഡ്സ് ഇൻ ആൻഡ് റിസോർട്ടിലാണ് ഇത്തവണത്ത കോണ്‍ഫ്രന്‍സ് നടക്കുകയെന്ന് ഐഎപിസി ചെയര്‍മാന്‍ ഡോ. ഇന്ദ്രനിൽ ബസു റേയും പ്രസിഡന്റ് ആസാദ് ജയനും അറിയിച്ചു. പത്താം മാധ്യമ സമ്മേളനത്തിന് ഒപ്പം സംഘടനയുടെ പന്ത്രണ്ടാം വാർഷിക ആഘോഷവും നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന സെമിനാറുകളും ചർച്ചകളും പരിപാടിയിൽ ഉണ്ടാകും

കേരളത്തിലെ മാധ്യമ രംഗത്തെ പ്രമുഖരാണ് പത്താം മാധ്യമ സമ്മേളനത്തിലെ മുഖ്യ അതിഥികൾ. മനോരമ ന്യൂസ് ചീഫ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ റോമി മാത്യു, റിപ്പോർട്ടർ ടിവി സ്മൃതി പരുത്തിക്കാട്, 24 ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ഗോപീകൃഷ്ണൻ കെആർ, മാതൃഭൂമി ന്യൂസ് ചീഫ് സബ് എഡിറ്റർ മാതു സജി എന്നിവരാണ് വിവിധ സെമിനാറുകളിൽ പങ്കെടുക്കുക. ഇവരെ കൂടാതെ രാജു എബ്രഹാം എംഎൽഎയും അതിഥിയായി എത്തും. ശനിയാഴ്ച വൈകുന്നേരമാണ് ഔദ്യോഗിക ഉത്ഘാടനം. ഞായറാഴ്ച മൂന്ന് സെമിനാറുകളിലായി അതിഥികളും മാധ്യമ പ്രവർത്തകരും തമ്മിൽ ചർച്ചകൾ നടക്കും. പിന്നീട് വൈകുന്നേരം സമാപന സമ്മേളത്തിനും ഗാല ഡിന്നറും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ മികവ് തെളിയിച്ച പ്രമുഖരെ ചടങ്ങിൽ ആദരിക്കും. ഗോപിയോ ഇന്റർനാഷണലിന്റെ പ്രസിഡന്റ് പ്രകാശ് ഷാ,ബോബ് വർഗീസ്, ബി. മാധവൻ നായർ, രോഹിത് വ്യാസ്, അഞ്ചു വല്ലഭനെനി, ഡോ.വേമുറി എസ് മൂർത്തി, ഡോ.സതീഷ് കത്തുള്ള, സാം മടുള്ള എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. വിൽക്കിസ് ബാരെ മേയർ ജോർജ് സി ബ്രൗൺ മുഖ്യാതിഥിയായിരിക്കിലും.

അമേരിക്കയിലും കാനഡയിലും ഉള്ള ഇന്ത്യൻ മാധ്യമ പ്രവർത്തകരെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനായി 2013 ല്‍ രുപീകരിച്ച സംഘടനയായ ഐഎപിസിയുടെ ആദ്യ സമ്മേളനം ന്യൂജേഴ്‌സില്‍ വച്ചായിരുന്നു. പിന്നീട്, അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ ആയിരുന്നു സമ്മേളനങ്ങൾ നടന്നത്. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍പരമായ മികച്ച് വര്‍ധിപ്പിക്കുന്നതിന് ഉതകുന്നതിനുള്ള പദ്ധതികളാണ് ഐഎപിസി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഐഎപിസി എല്ലാവര്‍ഷവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രശസ്ത മാധ്യമപ്രവര്‍ത്തകരെ അമേരിക്കയിലെത്തിച്ച് ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിന്റെ ഭാഗമാക്കുന്നത്.

മാധ്യമ മേഖലയെക്കുറിച്ചുള്ള പുതിയ അറിവുകള്‍ തങ്ങളുടെ അംഗങ്ങള്‍ക്കു ലഭ്യമാക്കുന്നതിലൂടെ അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനം കൂടുതല്‍മെച്ചപ്പെട്ടതാക്കാനാണ് ശ്രമിക്കുന്നതെന്നു ചെയര്‍മാന്‍ ഡോ.ഇന്ദ്രനിൽ ബസു റേ പറഞ്ഞു. വളര്‍ന്നു വരുന്ന മാധ്യമപ്രവര്‍ത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കര്‍മ്മനിരതമാണ് ഐഎപിസി എന്ന് നാഷണൽ പ്രസിഡന്റ് ആസാദ് ജയൻ പറഞ്ഞു. ഐഎപിസിയുടെ നാലാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് എല്ലാവരുടെയും പിന്തുണവേണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഐഎപിസിയുടെ ആരംഭഘട്ടം കനത്തവെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെങ്കിലും നിശ്ചയദാര്‍ഢ്യവും ഊര്‍ജ്ജസ്വലതയും കൈമുതലായുള്ള പ്രസ്‌ക്ലബ് അംഗങ്ങളുടെ പ്രവര്‍ത്തന മികവുകൊണ്ട് അതെല്ലാം നിഷ്പ്രയാസം മറികടക്കാനായി എന്ന് സ്ഥാപക ചെയര്‍മാനും ഡയറക്ടറുമായ ജിന്‍സ്‌മോന്‍ പി. സക്കറിയ പറഞ്ഞു.

കോൺഫറൻസ് ചെയർമാൻ ജേക്കബ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് പരിപാടി. ആഷ്‌ലി ജോസഫ് ആണ് കോ-ചെയർമാൻ. ഡയറക്റ്റർ ബോർഡ് അംഗങ്ങളായ ഡോ.മാത്യു ജോയ്‌സ്, അജയ് ഘോഷ്, കമലേഷ് മേത്ത, മീന ചിറ്റിലപ്പള്ളി, സി.ജി. ഡാനിയേൽ, പ്രവീൺ ചോപ്ര, ഡോ.പി.വി ബൈജു, ജേക്കബ് കുടശ്ശനാട്‌, റെജി ഫിലിപ്പ്, ഡോ.റെനി മെഹ്‌റ, ജോസഫ് ജോൺ, കോരസൺ വർഗീസ്, ജോജി കാവനാൽ, അനിൽ അഗസ്റ്റിൻ, ഡോ.ഈപ്പൻ ഡാനിയേൽ എന്നിവർക്കൊപ്പം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടിൽ, ജനറൽ സെക്രട്ടറി ഷാൻ ജെസ്റ്റസ്, ട്രെഷറർ സണ്ണി ജോർജ്, എക്സിക്യൂട്ടീവ് അംഗംങ്ങളായ പട്രീഷ്യ ഉമാശങ്കർ, പ്രൊഫ:ജോയ് പല്ലാട്ടുമഠം, സുനിൽ മഞ്ഞനിക്കര, ഷിബി റോയ്, ടോസിൻ എബ്രഹാം, നിഷ ജൂഡ്, ചാക്കോ ജെയിംസ്,തൃശൂർ ജേക്കബ്,ജോമോൻ ജോയ്, മിലി ഫിലിപ്പ്, ജിജി കുര്യൻ, റിജേഷ് പീറ്റർ, നോബിൾ അഗസ്റ്റിൻ എന്നിവരും പരിപാടിയുടെ ഒരുക്കങ്ങളിൽ സജീവമായി രംഗത്തുണ്ട്.

ജോസഫ് ജോൺ കാൽഗറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ