Sunday, December 29, 2024
Homeകായികംവനിതാ ഏഷ്യാകപ്പ് ഫൈനല്‍ ഇന്ന് ; എട്ടാംകിരീടം തേടി ഇന്ത്യ.

വനിതാ ഏഷ്യാകപ്പ് ഫൈനല്‍ ഇന്ന് ; എട്ടാംകിരീടം തേടി ഇന്ത്യ.

കൊളംബോ വനിതകളുടെ ഏഷ്യാകപ്പ്‌ ട്വന്റി20 ക്രിക്കറ്റ്‌ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഇന്ന്‌ പകൽ മൂന്നിന്‌ ആതിഥേയരായ ശ്രീലങ്കയെ നേരിടും. എട്ടാംകിരീടമാണ്‌ ഹർമൻപ്രീത്‌ കൗറും സംഘവും ലക്ഷ്യമിടുന്നത്‌.

സ്റ്റാർ സ്‌പോർട്‌സിലും ഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം. തോൽവിയറിയാതെ കുതിക്കുന്ന ഇന്ത്യൻ നിരയിൽ ഓപ്പണർമാരായ സ്‌മൃതി മന്ദാനയും ഷഫാലി വേർമയും മികച്ച ഫോമിലാണ്‌. ബൗളിങ്‌ നിരയിൽ ദീപ്‌തി ശർമയും രേണുക സിങ്ങും മികവ്‌ പുലർത്തുന്നു. സെമിയിൽ ബംഗ്ലാദേശിനെ 10 വിക്കറ്റിന്‌ തകർത്താണ്‌ ഇന്ത്യ കലാശക്കളിക്ക്‌ യോഗ്യത നേടിയത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments