Thursday, October 31, 2024
Homeകായികംഇംഗ്ലണ്ട് വീണ്ടും ഫൈനലില്‍ തോറ്റു!! സ്പെയിൻ യൂറോ കപ്പ് സ്വന്തമാക്കി.

ഇംഗ്ലണ്ട് വീണ്ടും ഫൈനലില്‍ തോറ്റു!! സ്പെയിൻ യൂറോ കപ്പ് സ്വന്തമാക്കി.

യൂറോ കപ്പ് 2024 കിരീടം സ്പെയിൻ സ്വന്തമാക്കി. ഇന്ന് നടന്ന ആവേശകരമായ ഫൈനലില്‍ സ്പെയിൻ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് തോല്‍പ്പിച്ചത്. സ്പെയിന്റെ നാലാം യൂറോ കിരീടമാണ് ഇത്. മുമ്ബ് 1964, 2008, 2012 എന്നീ വർഷങ്ങളില്‍ സ്പെയിൻ യൂറോ കിരീടം നേടിയിരുന്നു.

ഇന്ന് ബെർലിനില്‍ ആദ്യ പകുതിയില്‍ രണ്ടു ടീമുകളും വളരെ കരുതലോടെയാണ് കളിച്ചത്‌. അതുകൊണ്ട് തന്നെ അധികം അവസരങ്ങള്‍ ഇരുടീമുകളും ആദ്യ പകുതിയില്‍ സൃഷ്ടിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ വന്നതോടെയാണ് കളിക്ക് ഒരു വേഗത വന്നത്. മത്സരത്തിന്റെ 47ആം മിനുട്ടില്‍ ആയിരുന്നുഈ ഗോള്‍.

ലമിനെ യമാല്‍ നല്‍കിയ പാസില്‍ നിന്ന് നികോ വില്യംസ് പിക്ക്ഫോർഡിനെ കീഴ്പ്പെടുത്തി കൊണ്ട് സ്പെയിന് ലീഡ് നല്‍കി. യമാലിന്റെ ഈ യൂറോ കപ്പിലെ നാലാം അസിസ്റ്റ് ആയിരുന്നു ഇത്‌. ഈ ഗോളിനു ശേഷം കാര്യങ്ങള്‍ മാറി. അറ്റാക്കുകള്‍ ഇരു ടീമുകളില്‍ നിന്നും വന്നു.

60ആം മിനുട്ടില്‍ ഹാരി കെയ്നെ പിൻവലിച്ച്‌ സൗത്ത് ഗേറ്റ് വാറ്റ്കിൻസിനെ കളത്തില്‍ ഇറക്കി. 65ആം മിനുട്ടില്‍ യമാലിന്റെ ഗോളെന്ന് ഉറപ്പിച്ച ഒരു ഷോട്ട് പിക്ക്ഫോർഡ് തടഞ്ഞു. സബ്ബായി എത്തിയ പാള്‍മർ ഇംഗ്ലണ്ടിന്റെ രക്ഷകനായി. 73ആം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് സാക ആരംഭിച്ച അറ്റാക്ക് ബെല്ലിങ്ഹാമിലേക്ക് എത്തി. ജൂഡിന്റെ പാസ് തന്റെ ഇടം കാലു കൊണ്ട് മനോഹരമായി വലയില്‍ എത്തിച്ച്‌ ആണ് പാല്‍മർ ഇംഗ്ലണ്ടിന് സമനില നല്‍കിയത്.

81ആം മിനുട്ടില്‍ ഒരു അവസരം കൂടെ ലമിൻ യമാലിന് ലഭിച്ചു. ഇത്തവണയും പിക്ക്ഫോർഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. എന്നാല്‍ അധികനേരം പിക്ക്ഫോർഡിന് ഇംഗ്ലണ്ടിനെ സമനിലയില്‍ നിർത്താൻ ആയില്ല. 87ആം മിനുട്ടില്‍ കുകുറേയയുടെ ഒരു ക്രോസില്‍ നിന്ന് ഒയെർസബാലിന്റെ ഫിനിഷ്. സ്കോർ 2-1

പിന്നെ ഇംഗ്ലണ്ടിന് മടങ്ങിവരാൻ അധികനേരം ഉണ്ടായിരുന്നില്ല. 90ആം മിനുട്ടില്‍ ഇംഗ്ലണ്ടിന്റെ രണ്ട് ഹെഡറുകള്‍ ഗോള്‍ ലൈനില്‍ നിന്ന് തടഞ്ഞ് സ്പെയിൻ ലീഡ് നിലനിർത്തി. പിന്നെ ലഭിച്ച നാലു മിനുട്ട് എക്സ്ട്രാ ടൈമിലും ഇംഗ്ലണ്ട് ആഞ്ഞു ശ്രമിച്ചു എങ്കിലും പരാജയം ഒഴിവായില്ല‌..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments