നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് ഡൽഹിയിൽ നിന്നെത്തിയ വിമാനത്തിൽ കർശന പരിശോധന. നാല് മണിക്ക് കൊച്ചിയിലിറങ്ങിയ വിമാനത്തിലാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയത്. വിമാനം ഇറങ്ങിയ ശേഷമാണ് നെടുമ്പാശ്ശേരിയിൽ ഭീഷണി സന്ദേശം ലഭിച്ചത്.
കഴിഞ്ഞ പത്ത് ദിവസത്തിനകം മുന്നൂറോളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. വിമാനങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളിൽ ഐടി മന്ത്രാലയം മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്കാണ് കേന്ദ്രം നിർദ്ദേശങ്ങൾ നൽകിയത്. മെറ്റയും, എക്‌സും അന്വേഷണത്തിന് സഹായിക്കണമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കുന്നു.
വിമാനങ്ങൾക്ക് നേരെ ഉണ്ടായ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിൽ പോലീസ് അന്വേഷണം ഊർജ്ജതമാക്കിയിട്ടുണ്ട്.
വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചതിനെത്തുടർന്ന് ഡൽഹിയിൽ ഇരുപത്തി അഞ്ചുകാരൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി താൻ ഭീഷണി സന്ദേശങ്ങൾ അയച്ചത് എന്ന് പ്രതി ശുഭം ഉപാധ്യായ സമ്മതിച്ചതായി പോലീസ് പറഞ്ഞു.