Sunday, November 24, 2024
Homeകേരളംകനത്ത മഴ; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, പൊതു പരീക്ഷകളും മൂല്യ നിർണ്ണയ ക്യാമ്പുകളും മാറ്റിവെച്ചു.

കനത്ത മഴ; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, പൊതു പരീക്ഷകളും മൂല്യ നിർണ്ണയ ക്യാമ്പുകളും മാറ്റിവെച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

24 മണിക്കൂർ കൂടി മഴ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് പൊതു പരീക്ഷകളും മൂല്യ നിർണ്ണയ ക്യാമ്പുകളും മാറ്റിവെച്ചു. കാലിക്കറ്റ് സർവകലാശാലയിൽ ഇന്ന് (30-07-2024) നടത്താനിരുന്ന എല്ലാ പരീക്ഷകളും മൂല്യ നിർണയ ക്യാമ്പുകളും വൈസ് ചാൻസലറുടെ നിർദേശപ്രകാരം മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്, ഒന്നാം തീയതി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിൽ നാളെ യെല്ലോ അലേർട്ടുമായിരിക്കും.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കാസർകോട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, പാലക്കാട്, തൃശ്ശൂ‍ർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments