പാലക്കാട്: അട്ടപ്പാടി കണ്ടിയൂരിലാണ് സംഭവം. സ്വകാര്യ ഫാമിലെ ജോലിക്കാരനായ ജാര്‍ഖണ്ഡ് സ്വദേശിയായ രവി (35) ആണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുമായുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.
ഇതേഫാമിലെ ജീവനക്കാരനായ അസം സ്വദേശിയാണ് കൊല നടത്തിയത് എന്നാണ് സംശയം. സംഭവ ശേഷം അസം സ്വദേശി ഇസ്ലാമിനെയും ഭാര്യയെയും കാണാനില്ല. സംഭവശേഷം ഇവർ സ്ഥലം വിട്ടതായാണ് സംശയം. ദിവസങ്ങൾക്ക് മുൻപാണ് ഇസ്ലാമും ഭാര്യയും ജോലിക്കെത്തിയത്. അഗളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.