Logo Below Image
Saturday, July 5, 2025
Logo Below Image
Homeഇന്ത്യക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇരുട്ടടി; പലിശ പരിധി നീക്കി സുപ്രിം കോടതി.

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇരുട്ടടി; പലിശ പരിധി നീക്കി സുപ്രിം കോടതി.

ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്നതാണ് വിധി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ക്രെഡിറ്റ് കാർഡ് പലിശാ പരിധി 30 ശതമാനമായി നിശ്ചയിച്ച നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസൽ കമ്മിഷന്റെ (എൻസിഡിആർസി) വിധിക്ക് എതിരെ വിവിധ ബാങ്കുകൾ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതി വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചത്. സ്റ്റാന്റേർഡ് ചാർട്ടേർഡ് ബാങ്ക്, സിറ്റിബാങ്ക്, അമേരിക്കൻ എക്സ്പ്രസ്, എച്ച്എസ്ബിസി എന്നീ ബാങ്കുകളാണ് സുപ്രിംകോടതിയെ സമീപിച്ചത്. 2008-ലാണ് എൻസിഡിആർസി ക്രെഡിറ്റ് കാർഡ് പലിശാ പരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്.

എൻസിഡിആർസിയുടെ പരിധി കുറയ്ക്കൽ ക്രെഡിറ്റ് കാർഡ് വ്യവസായവുമായി ബന്ധപ്പെട്ട വിവിധ ചെലവുകളെ അവഗണിച്ചായിരുന്നു എന്ന് ബാങ്കുകൾ സുപ്രിം കോടതിയിൽ വാദിച്ചു. വീഴ്ച വരുത്തുന്ന ഉപയോക്താക്കളിൽ നിന്ന് മാത്രമാണ് പലിശ നിരക്ക് ഈടാക്കുന്നതെന്നും കൃത്യമായി പണമടയ്ക്കുന്നവർക്ക് 45 ദിവസത്തെ പലിശ രഹിത ക്രെഡിറ്റ് അനുവദിക്കുന്നുണ്ടെന്നും ബാങ്കുകൾ ചൂണ്ടിക്കാട്ടി.വിവിധ എൻജിഒകളും വ്യക്തികളും സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിയിരുന്നു എൻസിഡിആർസിയുടെ നടപടി. ബാങ്കുകളും നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഈടാക്കിവന്ന 49 ശതമാനം പലിശയിൽ നിന്നാണ് നിരക്ക് 30 ശതമാനമാക്കി കുറച്ചത്. ഇത്തരം സ്ഥാപനങ്ങൾ അമിതമായ നിരക്കിൽ പലിശ ഈടാക്കുന്നത് തടയുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനേയും ആർബിഐയേയും അന്ന് എൻസിഡിആർഡിസി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

ഉപയോക്താക്കളും ലോൺ നൽകുന്നവരും തമ്മിലുള്ള വിഷയമായതിനാൽ, ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ തങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു അന്ന് കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്. കേന്ദ്രസർക്കാരിന്റെ നിലപാട് ജീവിത യാഥാർഥ്യങ്ങൾ പരിഗണിക്കാത്തതാണ് എന്നായിരുന്നു വിമർശനം. ആവശ്യക്കാരായ ഉപയോക്താക്കൾ,വിലപേശൽ ശേഷിയില്ലാത്തവരാണ്. അത് മുതലെടുത്ത് ന്യായീകരിക്കാനാകാത്തതും യുക്തിരഹിതവും നിർബന്ധിതവുമായ പലിശ നൽകാൻ അവർ നിർബന്ധിതരാവുകയാണ് എന്നും എൻസിഡിആർഡിസി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സ്ഥാപനങ്ങളുടെ പലിശ വർധനവിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ ചില നിയന്ത്രണങ്ങൾ ഉണ്ടായിരിക്കണമെന്നും എൻസിഡിആർസി അഭിപ്രായപ്പെട്ടിരുന്നു. ഒരു ക്ഷേമരാഷ്ട്രത്തിൽ, ഉപയോക്താക്കളുടെ സാമ്പത്തിക ദൗർബല്യം മുതലെടുത്ത് സ്വയം സമ്പന്നരാകാൻ ധനകാര്യസ്ഥാപനങ്ങളെ അനുവദിക്കാനാവില്ല.ഇത് അനുവദിച്ചാൽ, ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ്റെ മുഴുവൻ ഉദ്ദേശവും തകിടം മറിക്കുമെന്നും എൻസിഡിആർസി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ