ആഗോള കത്തോലിക്ക സഭയുടെ തലവനായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിലും പഹല്‍ഗ്രാം ഭീകരാക്രമണത്തിൽ മരണമടഞ്ഞവർക്കും ഫോമാ നാഷണൽ കമ്മിറ്റി മൗന പ്രാർത്ഥനയും അനുശോചനവും അറിയിച്ചു.
മെയ് മാസം അഞ്ചാം തീയതി വൈകിട്ട് 9 മണിക്ക് കൂടിയ നാഷണൽ കമ്മിറ്റിയിൽ വെച്ചാണ് മൗന പ്രാർത്ഥനയും അനുശോചനയോഗവും നടത്തിയത്.
ലോക ശാന്തിക്കും സമാധാനത്തിനും വേണ്ടി തന്റെ ജീവിതം മാറ്റിവെച്ച മഹത് വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്നും, പഹല്‍ഗ്രാം ഭീകരാക്രമണം ഇന്ത്യൻ ജനതയെ ഞെട്ടിച്ചു എന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറയുകയുണ്ടായി.
വൈസ് പ്രസിഡണ്ട് ഷാലു പുന്നൂസ്, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ജോയിൻ സെക്രട്ടറി പോൾ ജോസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോയിന്റെ ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുശോചന സന്ദേശം അറിയിച്ചു. അതേ തുടർന്ന്, ആർ വി പി മാരും നാഷണൽ കമ്മിറ്റി മെമ്പേഴ്സും അനുശോചന സന്ദേശം അറിയിക്കുകയുണ്ടായി.
തുടർന്ന്, നേരത്തെ മുൻകൂട്ടി അറിയിച്ച അജണ്ട അനുസരിച്ച് നാഷണൽ കമ്മിറ്റി തുടരുകയുണ്ടായി.