Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളംമലപ്പുറത്ത് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 48 പേർ.

മലപ്പുറത്ത് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 48 പേർ.

നിലമ്പൂർ: മലപ്പുറത്തിൻ്റെ മല യോര മേഖലകളിൽ വന്യമൃഗങ്ങളുടെ കൊലവിളിയിൽ പൊലിഞ്ഞത് ഒരു വനപാലകൻ ഉൾപ്പെടെ 48 പേർ. പാമ്പ്, തേനിച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജില്ലയിൽ മരിച്ചത് 11 പേർ. ഇന്നലെ കടുവ യുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൾ ഗഫൂറാണ് അവസാന ഇര, കഴിഞ്ഞ 20 വർഷത്തിനിടയിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ഇതിൽ 11 മരണം കഴിഞ്ഞ മൂന്നു വർഷത്തിനിടയിലാണ്.

നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷൻ പരിധികളിലായാണു കാട്ടാനകൾ, കാട്ടുപന്നികൾ, കടുവ, കാട്ടുപോത്ത് എന്നീ വന്യമൃഗങ്ങളുടെ ആ ക്രമണത്തിൽ ഇത്രയും പേർ കൊല്ലപ്പെട്ടത്. ഇതിൽ വാന പാലകനായിരുന്ന കെ. സുധീറും ഉൾപ്പെടുന്നു. പോത്തുകൽ വനമേഖലയിലെ പുഷ്‌കരൻപൊട്ടിയിൽ വച്ച് കാട്ടാന ആക്രമണത്തിലാണ് ഇദ്ദേഹം മരണപ്പെട്ടത്. കരുളായി
വനമേഖലയിലെ മാഞ്ചീരി ആദിവാസി നഗറിലെ മൂപ്പൻ, പാണപുഴ മാതൻ, മാഞ്ചിരി നഗറിലെ മണി, ചാലിയാർ പഞ്ചായത്തിലെ പാലക്കയം നഗറിലെ സഹോദരങ്ങളായസുനിൽ, ബാലകൃഷ്‌ണൻ, അകമ്പാടം സ്വദേശി ആമിന, കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച അകുമ്പാടത്തെ ഉപ്പുടൻ അബൂട്ടി മമ്പാട് ഓടായ്ക്കൽ കണക്കൻ കടവിൽ പരശുരാംകുന്നത്ത് ആസ്യ, ഓടായ്ക്കൽ പാലക്കടവ് സ്വദേശിയും ടാപ്പിംഗ് തൊഴിലാളി യുമായിരുന്ന ചേർപ്പുകല്ലിൽ രാജൻ, പോത്തുകല്ല് ചെമ്പൻ കൊല്ലിയിലെ പാലക്കാട്ട് തോട്ടത്തിൽ ജോസ്, തമിഴ്‌നാട് സ്വദേശിനി ബിന്ദു, കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കരുവാരക്കുണ്ട് സ്വദേശി ഷാജി, മുത്തേടം ഉച്ചകുളം നഗറിലെ സരോജിനി. വഴിക്കടവ് സ്വദേശി ഖദീ ജ, വഴിക്കടവ് പുഞ്ചക്കൊല്ലി നഗറിലെ പോക്കർ, ബൊൻ, വഴിക്കടവ് പൂവത്തിപൊയിൽ സ്വ ദേശികളായ ഉണ്ണീൻ, ഞണ്ടുകണ്ണി സിദ്ദീഖ്, മമ്പാ ഓടായ്ക്കൽ പൈക്കാടൻ അസ്മാബി തുടങ്ങി യവർ ഇതിൽ ഉൾ പ്പെടുന്നു.

പോത്തുകൽ ഫോറസ്റ്റ് അറ്റാച്ചഡ് ഡ്യൂട്ടിയിലു ണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ കോഴിക്കോട് ആർ ആർടി ടീമിലെ സംഗീത് ഉൾപ്പെടെ 200 ലേറെ പേരാണ് വന്യമൃഗ ആക്രമങ്ങളിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. കരുളായി വനമേഖലയിൽ മാവോയിസ്റ്റ് വേട്ടയ്ക്കു പോയ തണ്ടർബോൾട്ട് അംഗം ബഷീറിനും കാട്ടാന ആക്രമണത്തി ൽ പരിക്കേറ്റിരുന്നു. മനുഷ്യ ജീവനുകൾ പൊലിയുമ്പോഴും നഷ്ടപരിഹാരം കൈമാറുന്നതല്ലാതെ വനം വകുപ്പ് ശാശ്വതമായ ഒരു നടപടിയും സികരിക്കുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ