Logo Below Image
Friday, July 4, 2025
Logo Below Image
Homeകേരളംകാട്ടാന ആക്രമണം, വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ.

കാട്ടാന ആക്രമണം, വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ.

വയനാട്: കാട്ടാന ആക്രമണത്തിൽ ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. വയനാട് നടവയലിൽ വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറിയാണ് കർഷകന്റെ ആത്മഹത്യ ഭീഷണി.

കാട്ടാന വാഴ നശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കർഷകൻ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളുടെ കയ്യിൽ വിഷക്കുപ്പിയും ഉണ്ട്. കർഷകനെ പിന്തിരിപ്പിക്കാൻ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ശ്രമിക്കുകയാണ്.

വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് മരിച്ചിരുന്നു. ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമായിരുന്നു ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ