ശബരിമലയിൽ ശ്രീകോവിലിനോളം തുല്യ പ്രാധാന്യം മണിമണ്ഡപത്തിനും ഉണ്ട്. അയ്യപ്പ സ്വാമിയുടെ അവതാര ലക്ഷ്യത്തിനു ശേഷം സ്വാമി ജീവസമാധി ആയ സ്ഥലത്തു മണ്ഡപം പണിതു, അതാണ് മണിമണ്ഡപം.
മണിമണ്ഡപം വർഷത്തിൽ ആറു ദിവസം മാത്രമേ തുറക്കാറുള്ളു.വർഷത്തിൽ അഞ്ച് ദിവസം സമാധിയിൽ നിന്നും ഉണരുകയും ഭക്തർക്ക് അനുഗ്രഹവും ചൊരിയും എന്നാണ് വിശ്വാസം.
ആചാര പ്രകാരം വർഷവും കളമെഴുത്തും ഗുരുതിയുടെ ചടങ്ങുകൾ നടക്കുന്നതും മണിമണ്ഡപത്തിൽ ആണ്. പന്തള രാജാവ് ശബരിമലയിൽ വന്നാൽ താമസിക്കുന്നത് മണിമണ്ഡപത്തിന്റെ പുറകിലുള്ള മാളികയിലാണ്, മകന്റെ ജീവ സമാധിയുടെ അടുത്ത് വേണം താമസിക്കേണ്ടതിലാണ് മാളിക മണിമണ്ഡപത്തിന്റെ തൊട്ടു പുറകിൽ തന്നെ പണി കഴിപ്പിച്ചത്. മാളികയുടെ പ്രധാന വാതിൽ തുറന്നാൽ കാണുന്നത് മഹാസമാധി ആണ്.
അയ്യപ്പ സ്വാമി തപസ്സനുഷ്ഠിച്ച സമയത്തു പൂജിച്ച ശ്രീചക്രങ്ങളിൽ പ്രധാനപെട്ട ചക്രം മണിമണ്ഡപത്തിൽ ആണ്.ഒന്നു പതിനെട്ടു പടിയുടെ അടിയിലും ഒന്ന് ശ്രീകോവിലും സ്ഥാപിച്ചു എന്ന് വിശ്വാസം.
മകരം ഒന്ന് മുതൽ അഞ്ചു വരെ ആണ് കളമെഴുത്തും വിളക്കെഴുന്നളുത്തും നടക്കുന്നത്. ഓരോ ദിവസവും വിവിധ ഭാവങ്ങൾ ആണ് കളത്തിൽ വരക്കുന്നത്.
ആദ്യ ദിവസം ബാലകൻ തുടർന്നുള്ള ദിവസങ്ങളിൽ പുലിവാഹനൻ,വില്ലാളി വീരൻ, ചിൻ മുദ്രാങ്കിത രൂപം, തിരുവാഭരണ ഭൂഷിതനായ അയ്യപ്പൻ ആണ് വരക്കുന്നത്.
മകരം മൂന്ന് മുതൽ രാജ പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുന്നത് കളമെഴുത്തിനു ശേഷം തിരുവാഭരണ പേടകത്തിൽ കൊണ്ടുവരുന്ന തിടമ്പിൽ ദേവ ചൈതന്യം ആവാഹിച്ചു നാലു ദിവസം പതിനെട്ടാം പടിയിലേക്കും അഞ്ചാമത്തെ ദിവസം ശരം കുത്തിയിലേക്കും എഴുന്നളിക്കും.
മകരവിളക്ക് സമയത്തു നടക്കുന്ന ഈ വിളക്കെഴുന്നളത്തിനെ ആണ് വിളക്കു എഴുന്നള്ളത്തു അല്ലെങ്കിൽ മകര വിളക്ക് എന്ന് പറയുന്നത്, പിൽക്കാലത്തു ആളുകളുടെ തെറ്റിദ്ധാരണ കൊണ്ട് പൊന്നമ്പല മേട്ടിൽ നടക്കുന്ന കർപ്പൂര ആരാധനയെ മകര വിളക്ക് എന്ന് തെറ്റി ധരിച്ചു. മകരം ആറിന് ആണ് ഗുരുതി നടക്കുന്നത്.
ശബരിമലയിൽ ഒരു വർഷം ഉണ്ടായ ചൈതന്യ ക്ഷതം പരിഹരിക്കുന്നതിന് രാജ പ്രധിനിധിയുടെ സാനിധ്യത്തിൽ ആണ് ഗുരുതി നടത്തുന്നത്.
മണിമണ്ഡപത്തിലെ അടിയന്തരങ്ങൾ നടത്തുവാനുള്ള കാരാഴ്മ അവകാശം റാന്നി കുന്നക്കാട്ട് കുറുപ്പന്മാർക്കാണ്.