Monday, December 23, 2024
HomeKeralaകോട്ടക്കലില്‍ വീടിന്റെ പൂട്ടും ഡോറും തകര്‍ത്ത് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ കേസില്‍ സ്ത്രീ ഉള്‍പ്പെടെ...

കോട്ടക്കലില്‍ വീടിന്റെ പൂട്ടും ഡോറും തകര്‍ത്ത് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ കേസില്‍ സ്ത്രീ ഉള്‍പ്പെടെ നാല് പ്രതികള്‍ പിടിയില്‍.

കോട്ടക്കലിൽ അർദ്ധരാത്രി വീട് കുത്തിതുറന്നു സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച് കടന്നു കളഞ്ഞ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ പിടിയിൽ. കോട്ടക്കൽ അമ്പലവട്ടത്തുള്ള വീടിന്റെ പൂട്ടും ഡോറും തകർത്ത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 പവൻ മോഷ്ടിച്ച കേസിൽ മലപ്പുറം വാഴക്കാട് ആനന്ദയൂർ സ്വദേശി പിലാത്തോട്ടത്തിൽ മലയിൽ വീട്ടിൽ മുഹമ്മദ് റിഷാദ് (35) മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഒലവറ്റൂർ മാങ്ങാറ്റുമുറി സ്വദേശി മാങ്ങാട്ടുച്ചാലിൽകൊ ളത്തോടു വീട്ടിൽ ഹംസ, പാലക്കാട് പറളി സ്വദേശി രമേശ് എന്ന ഉടുമ്പ് രമേശ് (36) തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വള്ളി(48) എന്നിവരാണ് അറസ്റ്റിലായത്. കോട്ടക്കൽ ഇൻസ്പെക്ട‌ർ അശ്വതിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും മോഷണം പോയ സ്വർണ്ണം കണ്ടെടുത്തു.

കഴിഞ്ഞ മാസം 25ന് കർണാടക ജയിലിൽ നിന്ന് ഇറങ്ങിയ ഒന്നാം പ്രതി രമേശ്, അന്ന് തന്നെ കോഴിക്കോട് എത്തുകയും, അവിടെ നിന്ന് മലപ്പുറത്തുള്ള കൂട്ട് പ്രതിയായ റിഷാദിനെ വിളിച്ചുവരുത്തി അന്നു രാത്രി തന്നെ കോഴിക്കോട് മീഞ്ചന്തയിൽ നിന്നും പൾസർ ബൈക്ക് മോഷ്ടിച്ച് പ്രതികൾ കൃത്യത്തിനായി കോട്ടക്കലിൽ എത്തുകയും. തുടർന്ന് ആളില്ലാത്ത വീടുകൾ തിരഞ്ഞ് നടക്കുമ്പോഴ അമ്പലവട്ടത്ത് റോഡ് സൈഡിലുള്ള ഗേറ്റ് പൂട്ടിക്കിടക്കുന്ന വീട് കണ്ടെത്തുകയും വീട്ടിൽആളുകളില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം ആദ്യം മുൻഭാഗം ഡോർ പൊളിക്കാൻ ശ്രമിക്കുകയും ആയത് പരാജയപ്പെട്ടതിനെ തുടർന്ന് . വീടിൻ്റെ ഒന്നാം നിലയിൽലേക്ക് കയറിപ്പറ്റി, കൈക്കോട്ടും കത്തിയും ഉപയോഗിച്ച് വാതിൽ പൊളിച്ച് അകത്തുകയറിയാണ് പ്രതികൾ മോഷണം നടത്തിയത്.

ജില്ലയിൽ നിരവധി മോഷണ കേസുകൾ റിപ്പോർട്ട് ആയതിനെ തുടർന്ന് പ്രതികളെ അതിവേഗം കണ്ടെത്തുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഐപിഎസിന്റെറെ നിർദ്ദേശപ്രകാരം കോട്ടക്കൽ ഇൻസ്പെക്ടർ അശ്വതിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വഷണ സംഘമാണ് 10 ദിവസത്തിനുള്ളിൽ മുഴുവൻ പ്രതികളെയും പിടികൂടിയത്

മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻഐപിഎസിന്റെ നിർദ്ദേശാനുസരണം കോട്ടക്കൽ പോലീസ് ഇൻസ്പെക്ട‌ർ ആർ അശ്വത്, പോലീസ് ഉദ്യോഗസ്ഥരായ വിശ്വനാഥൻ, ബിജു,ജിനേഷ്, അലക്‌സ്, പ്രത്യേക അന്വേഷണ ടീം ഐകെ ദിനേഷ്, പി സലീം,ആർ ഷഹേഷ്, കെ ജസീർ എന്നിവരടങ്ങിയ സംഘമാണ് മുഴുവൻ പ്രതികളെയും പിടികൂടി കേസന്വേഷണം നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments