മുണ്ടക്കയം കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. ഒരാൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 12:30 ന് കോസടി വളവിലായിരുന്നു അപകടം.
മധുരയിൽ നിന്നും വന്ന 25 ഓളം അയ്യപ്പഭക്തരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ബസ് ഡ്രൈവർ രാമകൃഷ്ണൻ മരിച്ചു.
ശബരിമലയിലേക്ക് പോകും വഴിയിലായിരുന്നു അപകടം. 25 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.
നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.