ലുധിയാന; കൊഴിഞ്ഞുപോക്കുകൾ തുടർക്കഥയാക്കി കോൺഗ്രസ്. കോൺഗ്രസിന്റെ ലുധിയാനയിൽ നിന്നുള്ള എംപി രവ്നീത് സിങ് ബിട്ടു ബിജെപിയിൽ ചേർന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ രവ്നീത് സിങ് പഞ്ചാബിന്‍റെ വികസനത്തിനായി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഒരുപാട് കാര്യങ്ങൾ ചെയ്യാനാഗ്രഹിക്കുന്നതായും അത് മനസിലാക്കിയതിനാലാണ് കോൺഗ്രസ് വിടുന്നതെന്നും പറഞ്ഞു.
2014ലും 2019ലും കോൺഗ്രസ് ടിക്കറ്റിലാണ് രവ്നീത് സിങ് ലുധിയാനയിൽ നിന്ന് ലോക്സഭയിലെത്തിയത്. മുൻ പഞ്ചാബ് മന്ത്രി തേജ് പ്രകാശ് സിങ്ങിന്‍റെ മകനാണ് രവ്നീത് സിങ് ബിട്ടു.