രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിലും രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒറ്റ ദിവസം 261 കേസുകളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. രാജ്യത്ത് ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 14772 പേർ രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം.
അതേസമയം, ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരമാണ്. LF.7, XFG, JN.1, അടുത്തിടെ തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന ഉപ വകഭേദങ്ങൾ കാരണം ഇന്ത്യയിൽ നിലവിൽ കോവിഡ്-19 കേസുകൾ വർധിച്ചത്.
രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ കഴിവതും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പനിയും മറ്റു ശാരീരിക ബുദ്ധിമുട്ടുള്ളവർ ഉടൻ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.