Monday, November 25, 2024
Homeയാത്രബൃന്ദാവൻ ഗാർഡൻ (റിറ്റ ഡൽഹി എഴുതുന്ന "മൈസൂർ - കൂർഗ് - കേരള യാത്രാ...

ബൃന്ദാവൻ ഗാർഡൻ (റിറ്റ ഡൽഹി എഴുതുന്ന “മൈസൂർ – കൂർഗ് – കേരള യാത്രാ വിശേഷങ്ങൾ” (PART-3)

റിറ്റ ഡൽഹി

മൈസൂരിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾ പോലെയല്ല ബ്യന്ദാവൻ ഗാർഡൻ. ഗ്ലാമറിൻ്റെ ലോകത്തിലും ഇതിന് മുൻപന്തിയിലാണ് സ്ഥാനം.  ബോളിവുഡ് സംവിധായകർക്കിടയിലെ   ജനപ്രിയ സ്ഥലമാണിത്. സഡക് (1991), മെഹബൂബ, സുരാജ് ……. തൊണ്ണൂറുകളിൽ  ടി.വി.യിലെ ചിത്രഹാർ കാണുമ്പോൾ ഞാൻ നടന്ന വഴികളിലൂടെ ‘വൈജയന്തിമാലയും മറ്റു ഹീറോയിനുകളുമൊക്കെ   പാട്ടു പാടി നടക്കുന്നത് കാണുമ്പോൾ , ചുമ്മാ ഒരു സന്തോഷം!

കാവേരി നദിയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന കൃഷ്ണ രാജ് സാഗർ ഡാമിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

പ്രസിദ്ധ ‘നൃത്ത ജലധാരകളും ഫ്ലവർ ബെഡുകളും പുൽത്തകിടികളും ലാൻഡ്സ്കേപ്പിംഗും: —-  80 കളിലെ വിവിധ സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

1927-യിൽ നിർമ്മാണം ആരംഭിച്ച ഈ ഉദ്യാനം 32 യിൽ പൂർത്തീകരിച്ചു.  മൈസൂരിലെ ദിവാൻ സർ മിർസ ഇസ്മായിൽ , ബാഗ്ലൂരിലെ ലാൽ ബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നുള്ള പ്രചോദനത്തിൽ കൃഷ്ണരാജ സാഗർ ഡാം സ്ഥാപിക്കുകയും ബൃന്ദാവൻ ഗാർഡൻസ് ഉണ്ടാക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. അണക്കെട്ടിന് 8600 അടി നീളവും 130 അടി ഉയരവുമുണ്ട്. പ്രതിവർഷം 2 ദശലക്ഷം വിനോദ സഞ്ചാരികൾ സന്ദർശിക്കുന്നുവെന്നാണ് കണക്ക്.

60 ഏക്കറിൽ പരന്നു കിടക്കുന്ന ഈ പാർക്ക്,

 മൃഗങ്ങളുടെ ആകൃതിയിലാക്കിയിട്ടുള്ള കുറ്റിച്ചെടികൾ, പുൽത്തകിടികൾ, വർണ്ണാഭപൂക്കളാൽ മനോഹരമായവ ,കുട്ടികൾക്കായുള്ള പാർക്ക് , നഴ്സറിയിൽ നിരവധി പൂക്കളുടെ തൈകൾ :…. എല്ലായിടവും നന്നായി പരിപാലിച്ചിട്ടുണ്ട് എന്നതാണ് പ്രശംസനീയം.

ബൃന്ദാവൻ ഗാർഡൻസ്  ഇന്ന് അതിൻ്റെ സൗന്ദര്യത്തിനും ഗാംഭീര്യത്തിനും ലോകപ്രശസ്തമാണെങ്കിലും അതിലെ സന്ദർശകരുടെ ഹൈലൈറ്റ് പ്രസിദ്ധമായ സംഗീത ജലധാരയാണ്. പണ്ട് സ്കൂളിൽ നിന്നുള്ള എൻ്റെ യാത്രയിൽ – ഇത് ഒരു തരം ‘വാട്ടർ ബാലെ’ യായിട്ടാണ് തോന്നിയിട്ടുള്ളത്. ലൈറ്റുകളും സംഗീതവുമൊക്കെയായി ആകെ അത്ഭുതകരം!

വേണമെങ്കിൽ ബോട്ടിലോ അല്ലെങ്കിൽ നടന്നോ മ്യൂസിക്കൽ ഫൗണ്ടന ടുത്തേക്ക് പോകാം. പ്രതീക്ഷ കൂടിയതു കൊണ്ടോ അതോ മറ്റു സ്ഥലങ്ങളിലെ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചു കൊണ്ടുള്ള  മനോഹരമായ ‘musical fountain ‘ കണ്ടിട്ടുള്ളതുകൊണ്ടോ എന്നറിയില്ല ഏറ്റവും അനാകർഷകമായി തോന്നിയതും ആ ഷോ ആയിരുന്നു.

പഴയ പാട്ടുകളും ജലധാരകളും സംഗീതവുമായി ഏകോപിപ്പിച്ചിട്ടില്ലാത്തതിനാൽ വളരെ കാലഹരണപ്പെട്ടതായി തോന്നി.നമുക്ക്

ചെറുപ്പത്തിൽ തോന്നുന്ന അതിശയങ്ങളിൽ പലതിനും പലപ്പോഴും അത്രയും മികവ് പിന്നീട് തോന്നാറില്ല. ഇവിടേയും മാറ്റം ഇല്ല.

മടക്കയാത്രയിൽ അന്തരീക്ഷത്തിൽ നല്ല ‘ഫിഷ് ടിക്ക’ യുടെ മണം. മണം അന്വേഷിച്ച് അധികം യാത്ര ചെയ്യേണ്ടി വന്നില്ല. മഞ്ഞ , ഓറഞ്ച്, എന്നിങ്ങിനെ പല നിറത്തിലുള്ള  മീനിൻ്റെ ആകൃതിയിലുള്ള കടകൾ ധാരാളം. ഓർഡർ അനുസരിച്ച് അപ്പോൾ തന്നെ ഉണ്ടാക്കി തരുന്നതാണ്. ഏതായാലും മൈസൂർ സിറ്റിയിൽ 12 കി.മീ. ദൂരെയായിട്ടുള്ള ബൃന്ദാവൻ ഗാർഡൻസിലോട്ടുള്ള ആ യാത്ര അങ്ങനെ രുചിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടി വന്നു.

 അല്ലെങ്കിലും യാത്രകൾ പലപ്പോഴും അങ്ങനെയാണല്ലോ. പ്രതീക്ഷിക്കുന്നത് പലതും നടക്കുകയില്ല പ്രതീക്ഷിക്കാത്തത് പലതും നടക്കും അതാണല്ലോ യാത്രകളിലെ മാധുര്യവും അല്ലേ?

Thanks

റിറ്റ ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments