Thursday, December 26, 2024
Homeകായികംഐ എസ് എലിൽ 200-ാം മത്സരം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ.

ഐ എസ് എലിൽ 200-ാം മത്സരം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ.

ബംഗളുരു: ബംഗളുരുവിനെതിരെ ജയം ലക്ഷ്യം വെച്ച് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ.ഇന്ത്യൻ സൂപ്പർ ലീഗിൽ 200 മത്തെ മത്സരത്തിനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.

ഐ.​എ​സ്.​എ​ൽ 10 സീ​സ​ൺ പി​ന്നി​ട്ടി​ട്ടും ക​ണ്ഠീ​ര​വ​യി​ലൊ​രു ജ​യം കു​റി​ക്കാ​ൻ ഇ​തു​വ​രെ ബ്ലാ​സ്റ്റേ​ഴ്സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​ത് കൗ​തു​ക​ക​രമാണ് . ഹോം ​മൈ​താ​നം പോ​ലെ ബാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ ഒ​ഴു​കി​യെ​ത്തു​ന്ന ക​ണ്ഠീ​ര​വ​യി​ൽ ശ​ക്ത​രാ​യ ബം​ഗ​ളൂ​രു​വി​നെ നേ​രി​ടു​മ്പോ​ൾ മൈ​താ​ന​ത്തും ഗാ​ല​റി​യി​ലും ഒ​രു​പോ​ലെ ആ​വേ​ശ​ത്തീ​പ്പൊ​രി വി​ത​റും.4-4-2 , 4-3-3 ഫോര്‍മേഷനുകളില്‍ മാറി മാറി പരീക്ഷണങ്ങള്‍ നടത്തുന്ന ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെതിരെ ഒരു പ്രതിരോധ നിര ഇറക്കി (4-4-2) കളിക്കാനാവും ശ്രമിക്കുക.നോഹ സാദോയിയും ജിമെനസും ഗോളുകള്‍ കണ്ടെത്തുന്നുണ്ടെങ്കിലും എതിരാളികളുടെ കോട്ട തകര്‍ത്തു ഇരച്ചു കയറുന്ന പ്രകടനകള്‍ പൂര്‍ണമായി ഇതുവരെ പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല.

ഇത് ബെംഗളുരുവിന് അനുകൂലമായി മാറും.പ്രതിരോധ തങ്ങളുടെ കോട്ട ഭദ്രമാക്കി എതിരാളികളെ ഭയപ്പെടുത്തുന്ന മുന്നേറ്റങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സിന് വിജയമിരിക്കുന്നത്.ഓരോ മത്സരങ്ങള്‍ക്കും പല സ്വഭാവം ആണെന്നും, ടീം ഗെയിംമില്‍ ശ്രദ്ധ ചെലുത്തിയാണ് തന്ത്രങ്ങള്‍ മെനയുന്നതെന്നും, എന്നാല്‍ കളിക്കാര്‍ പരിക്കിന്റെ പിടിയില്‍ ആണെന്നും ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകന്‍ മിഖായെല്‍ സ്റ്റാറെ പറഞ്ഞു.

ആരാധകരോട് എന്താണ് പറയാന്‍ ഉള്ളത് എന്ന ചോദ്യത്തിന്, ആരാധകര്‍ ക്ഷമ കാണിക്കണമെന്നും , പുതിയ കളിക്കാരും കോച്ചും ആണ് ടീമില്‍ ഉള്ളതെന്നും ടീമിന്റെ കുന്തമുനയായ നോഹ പ്രതികരിച്ചു.ഇരു ടീമുകളും അവസാന മത്സരം പരാജയപെട്ടിട്ടാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുന്നത്. ബ്ലാസ്റ്റേഴ്സ് പത്താമതും, ബെംഗളൂരു രണ്ടാം സ്ഥാനത്തുമാണ്. സീസണില്‍ കൊച്ചിയില്‍ ബംഗളുരുവിനോടേറ്റ തോല്‍വിക്ക് ബ്ലാസ്റ്റേഴ്‌സിന് മറുപടി നല്‍കിയേ മതിയാകൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments