Logo Below Image
Friday, July 4, 2025
Logo Below Image
Homeകേരളംനിയമസഭയിൽ ബജറ്റിൻ മേലുള്ള വകുപ്പ് തിരിച്ചുള്ള പൊതുചർച്ചയ്ക്ക് ഇന്ന് തുടക്കം

നിയമസഭയിൽ ബജറ്റിൻ മേലുള്ള വകുപ്പ് തിരിച്ചുള്ള പൊതുചർച്ചയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം :- നിയമസഭയിൽ ബജറ്റിൻ മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് തുടക്കമാകും. വകുപ്പ് തിരിച്ചുള്ള ചർച്ചയാകും നടക്കുക. ഭൂമി തരം മാറ്റം – ആശാവർക്കർമാരുടെ വേതനം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങൾ ശ്രദ്ധ ക്ഷണിക്കലായി സഭയിൽ ഉയർന്നു വരും. അതേസമയം സഭ പ്രക്ഷുബ്ധമാക്കാനുള്ള നീക്കങ്ങളും പ്രതിപക്ഷം തുടരും.

കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാര്‍ഷിക പൊതുബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്.

ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ഒരു പോലെ ഊന്നല്‍ നല്‍കുന്നു. ജനജീവിതത്തെ ഞെരുക്കാതെ വിഭവ സമാഹരണം നടത്തുന്നു. വിഭവ സമാഹരണത്തിനായി പുതിയ മേഖലകള്‍ കണ്ടെത്തുന്നു.കേരളത്തിന്റെ സമസ്ത മേഖലകളെയും വികസനോന്മുഖമായി സ്പര്‍ശിക്കുന്നതും സമതുലിതമായ ഉണര്‍വ് എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതുമായ ബജറ്റാണിത്.

സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖയാണിത്. അവകാശപ്പെട്ടതു നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദല്‍ വിഭവസമാഹരണത്തിന്റെ വഴികള്‍ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിന്റെ പ്രത്യാശാ നിര്‍ഭരമായ തെളിവുരേഖ കൂടിയാണ് ഈ ബജറ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ