മിഠായി രൂപത്തിലുള്ള ലഹരി പാഴ്സൽ അയച്ചു നൽകിയ സംഭവത്തിൽ മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. നെടുമങ്ങാട്ട് നിന്നുമാണ് ഇവർ പിടിയിലായത്.
വട്ടപ്പാറയിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്വകാര്യ ബോയ്സ് ഹോസ്റ്റലിൻ്റെ അഡ്രസിലേക്കായിരുന്നു പാഴ്സൽ എത്തിയത്. പാഴ്സൽ നൽകിയ പ്രശാന്ത്, ഗണേഷ്, ബന്ധു എന്നീ മൂന്നു പേരാണ് പിടിയിലായിരിക്കുന്നത്.
ഒന്നും രണ്ടുമല്ല 105 ലഹരി മിഠായികളാണ് പാഴ്‌സലിൽ ഉണ്ടായിരുന്നത്. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഡാൻസാഫ് ടീമാണ് മൂവർ സംഘത്തെ പിടികൂടിയത്.