ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ശനിയാഴ്ച വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. വെള്ളിയാഴ്ച വൈകുന്നേരംവരെ 4,59,729 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. 29-ന് ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്റ് ജൂൺ അഞ്ചിനാണ്. 24-ന് ഈ വർഷത്തെ പ്ലസ് വൺ ക്ലാസ് തുടങ്ങും.
സ്പോർട്സ് ക്വാട്ട അപേക്ഷ 30- വരെ ; സ്പോർട്സ് ക്വാട്ട, മോഡൽ റെസിഡൻഷ്യൽ സ്കൂൾ അപേക്ഷകൾ 30-നു വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. വെള്ളിയാഴ്ച വൈകുന്നേരം വരെ 2,030 അപേക്ഷകളാണ് സ്പോർട്സ് ക്വാട്ടയിൽ ലഭിച്ചിരിക്കുന്നത്. പട്ടികവർഗ കോർപ്പറേഷന്റെ മേൽനോട്ടത്തിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കായി 1,287 അപേക്ഷകൾ കിട്ടിയിട്ടുണ്ട്.