Monday, September 16, 2024
Homeകേരളംകൊലക്കേസ് പ്രതിയെ വഴിയരികില്‍ വെട്ടികൊലപ്പെടുത്തി.

കൊലക്കേസ് പ്രതിയെ വഴിയരികില്‍ വെട്ടികൊലപ്പെടുത്തി.

കൊലക്കേസ് പ്രതിയെ വഴിയരികില്‍ വെട്ടികൊലപ്പെടുത്തി. തൃശൂർ പൂച്ചെട്ടിയിലാണ് സംഭവം. നടത്തറ ഐക്യനഗർ സ്വദേശിയായ സതീഷ്(48) ആണ് മരിച്ചത്.

മൂന്നംഗസംഘമാണ് കൊല നടത്തിയത്. ഇവർ കസ്‌റ്റഡിയിലായതായി പൊലീസ് അറിയിച്ചു.വലക്കാവ് സ്വദേശി ഷിജോ, പൊന്നുക്കര സ്വദേശി സജിതൻ, പൂച്ചെട്ടി സ്വദേശി ജോമോൻ എന്നിവരാണ് കസ്‌റ്റഡിയിലുള്ള പ്രതികള്‍.

ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട സതീഷും പ്രതികളും ഇന്നലെ ഒരു പാർട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവിടെവച്ച്‌ ഇവർ തമ്മില്‍ തർക്കമുണ്ടായതായാണ് സൂചന.

പിന്നീട് പ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ സതീഷിനെ പ്രതികള്‍ വിളിച്ചുവരുത്തി.ഇവിടെവച്ച്‌ വീണ്ടും തർക്കമുണ്ടായതാണ് സംഭവത്തിന് കാരണമായത്. കൊല്ലപ്പെട്ട സതീഷും പ്രതികളും ഒരേ കേസില്‍ പ്രതികളായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments