കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് തടവുകാർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. കൊലക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജിത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവരുടെ കയ്യിൽ നിന്നാണ് മൊബൈൽ ഫോണുകൾ,സിം കാർഡ്,പവർ ബാങ്ക്,സ്മാർട്ട് വാച്ച്, ഇയർ പോഡ് എന്നിവ പിടിച്ചെടുത്തത്.
പത്താം ബ്ലോക്കിലായിരുന്നു പരിശോധന. സ്മാർട്ട് വാച്ചിലും സിം ഉപയോഗിച്ചിരുന്നു. യുഎസ്ബി കേബിളുകളും പിടിച്ചെടുത്തിട്ടുണ്ട്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്.