Logo Below Image
Thursday, April 10, 2025
Logo Below Image
Homeകേരളംഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മായം: കർശന നടപടി സ്വീകരിക്കണം: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ

ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മായം: കർശന നടപടി സ്വീകരിക്കണം: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ

കേരളത്തില്‍ വിവിധ കമ്പനികളുടെ ലേബലിൽ വില്‍ക്കുന്ന വെളിച്ചെണ്ണ, പാൽ, കറി മസാലകൾ തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളില്‍ അമിതമായി രാസപദാർത്ഥങ്ങൾ കലര്‍ത്തുന്നു എന്നും ഇത്തരം കെമിക്കലുകള്‍ ചേർത്തുള്ള മായം കലർന്ന ഉൽപ്പന്നങ്ങൾ നിരോധിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു .

അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ഉൽപ്പന്നങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു .

മായം കലർന്ന ഭക്ഷ്യവസ്തുക്കൾ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് വിവിധതരം ബ്രാൻഡുകളിൽ കേരളത്തിൽ വില്‍പ്പനയ്ക്ക് എത്തുന്നു . ഈ ഉൽപ്പന്നങ്ങൾ പരിശോധനകൾക്ക് വിധേയമാക്കണമെന്നും താലൂക്ക് തലങ്ങളിൽ ഭക്ഷ്യ ഉപദേശക സമിതികൾ രൂപീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ദേശീയ ചെയർമാൻ ഡോക്ടർ. പി ആർ വി. നായർ. അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. രാജീവ് രാജധാനി ഉദ്ഘാടനം നിർവഹിച്ചു .

സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി, ദേശീയ സെക്രട്ടറി കെ പി ചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിപി ടി ശ്രീകുമാർ, ഡോ.തോമസ് വൈദ്യൻ,എൻ ആർ ജി.പിള്ള, ശ്രീരഞ്ജു. പി ആർ, വിനയൻ, സന്തോഷ് കൃഷ്ണൻ, പി ശ്രീകുമാർ,സുജിത്ത് കുമാർ, ഉണ്ണികൃഷ്ണൻ ചോലയിൽ,പുഷ്പരാജ്, എന്നിവർസംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ