Sunday, December 22, 2024
HomeUS Newsഎബ്രഹാം ലിങ്കൺ-ന്റെ മരണം ലോകത്തെ അറിയിച്ച ടെലിഗ്രാം സന്ദേശം മൂന്നരക്കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയ്ക്ക്...

എബ്രഹാം ലിങ്കൺ-ന്റെ മരണം ലോകത്തെ അറിയിച്ച ടെലിഗ്രാം സന്ദേശം മൂന്നരക്കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയ്ക്ക് ലേലത്തിൽ പോയി

മുൻ അമേരിക്കൻ പ്രസിഡന്റ്എബ്രഹാം ലിങ്കൺ മരണസമയത്ത് അദ്ദേഹത്തിന്റെ സമീപമുണ്ടായിരുന്ന സുഹൃത്ത് കൂടെയായ ചീഫ് ടെലിഗ്രാഫർ തോമസ് എക്കെർട്ട് കൈകൊണ്ടെഴുതിയ സന്ദേശമാണ് റാബ് കലെക്ഷൻസ് എന്ന സ്ഥാപനം ഇന്ന് (അമേരിക്കൻ സമയം 16 ഏപ്രിൽ, 2019) ലേലത്തിൽ വച്ചത്. ‘എബ്രഹാം ലിങ്കൺ ഇന്ന് രാവിലെ ഏഴു മണി കഴിഞ്ഞ് ഇരുപത്തി രണ്ട് മിനിറ്റിന് മരിച്ചു’ എന്ന് മാത്രമാണ് ഇതിൽ എഴുതിയിട്ടുള്ളത്. ലിങ്കൺ-ന്റെ കോൺഫിഡെൻഷ്യൽ ടെലിഗ്രാഫർ ആയിരുന്നു എക്കെർട്ട്. പത്രങ്ങൾക്ക് വിതരണം ചെയ്യാനുദ്ദേശിച്ചാണ് ഈ സന്ദേശം അയച്ചത്. അമേരിക്കൻ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട ചില രേഖകൾ പരിശോധിച്ചപ്പോഴാണ് ഇത് ചരിത്രകാരന്മാരുടെ ശ്രദ്ധയിൽ വന്നത്.*

*1865 ഏപ്രിൽ പതിനാലിന് രാത്രി പത്ത് മണി കഴിഞ്ഞ് പത്ത് മിനിറ്റിനാണ് വാഷിംഗ്ടൺ ഡി.സിയിലെ ഫോർഡ്സ് തിയേറ്ററിൽ ഒരു നാടകം കണ്ടുകൊണ്ടിരുന്ന ലിങ്കണ് വെടിയേറ്റത്. അടുത്ത ദിവസം രാവിലെ ലിങ്കൺ മരണമടഞ്ഞു.*

“7 𝙊’𝘾𝙇𝙊𝘾𝙆 22 𝙈𝙄𝙉𝙐𝙏𝙀𝙎. 𝙊𝙐𝙍 𝘽𝙀𝙇𝙊𝙑𝙀𝘿 𝙋𝙍𝙀𝙎𝙄𝘿𝙀𝙉𝙏, 𝘼𝘽𝙍𝘼𝙃𝘼𝙈 𝙇𝙄𝙉𝘾𝙊𝙇𝙉, 𝘽𝙍𝙀𝘼𝙏𝙃𝙀𝘿 𝙃𝙄𝙎 𝙇𝘼𝙎𝙏. 𝙄 𝙃𝘼𝙑𝙀 𝘽𝙀𝙀𝙉 𝙊𝙉 𝘿𝙐𝙏𝙔 𝘼𝙏 𝙃𝙄𝙎 𝘽𝙀𝘿𝙎𝙄𝘿𝙀 𝘼𝙇𝙇 𝙉𝙄𝙂𝙃𝙏 𝙒𝙄𝙏𝙃 𝙏𝙃𝙀 𝙎𝙀𝘾𝙍𝙀𝙏𝘼𝙍𝙔 𝙊𝙁 𝙒𝘼𝙍 𝙀𝘿𝙒𝙄𝙉 𝙈. 𝙎𝙏𝘼𝙉𝙏𝙊𝙉. 𝙈𝙔 𝙃𝙀𝘼𝙍𝙏 𝙄𝙎 𝙏𝙊𝙊 𝙎𝘼𝘿 𝙁𝙊𝙍 𝙀𝙓𝙋𝙍𝙀𝙎𝙎𝙄𝙊𝙉.” എന്നാണ് എക്കെർട്ട് അന്ന് തൻ്റെ ഡയറിയിൽ കുറിച്ചത്.

സോഷ്യൽ മീഡിയ എന്ന് കേട്ടിട്ടുപോലുമില്ലാത്ത – മീഡിയ എന്നാൽ അച്ചടി മാധ്യമങ്ങൾ മാത്രമായിരുന്ന – ഒരു കാലത്ത് ത്വരിത വാർത്താ വിനിമയത്തിനുപയോഗിച്ചിരുന്ന ടെലിഗ്രാമിൽ നിന്ന് ലഭിച്ച ഈ ശേഷിപ്പ്, ചിതറി വീണ നക്ഷത്രങ്ങളിലൊന്നു പോലെ കാലങ്ങൾക്കപ്പുറത്തുനിന്ന് നമ്മെ നോക്കി പുഞ്ചിരി തൂകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments