Sunday, December 22, 2024
Homeഇന്ത്യനടി കവിത ചൗധരി അന്തരിച്ചു.

നടി കവിത ചൗധരി അന്തരിച്ചു.

സർഫ് ഡിറ്റർജൻ്റ് പരസ്യത്തിലെ ആദ്യകാല മോഡലും, ഉഡാൻ എന്ന ഹിറ്റ് സീരിയൽ നായികയുമായ കവിതാ ചൗധരി അന്തരിച്ചു. 67 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്സറിലെ പാര്‍വതി ദേവി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രശസ്ത സീരിയല്‍ ഉഡാനിലൂടെയാണ് കവിത ശ്രദ്ധേയയാക്കുന്നത്.

ഉഡാനില്‍ കല്യാണി സിങ് എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് എത്തിയത്. കൂടാതെ പ്രശസ്തമായ സര്‍ഫിന്റെ പരസ്യത്തിലെ ലളിതാജിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

കവിതയുടെ അടുത്ത സുഹൃത്തായ സുചിത്ര വര്‍മയാണ് മരണ വാര്‍ത്ത പങ്കുവച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതയായിരുന്നു കവിത എന്നാണ് സുചിത്ര പറയുന്നത്.

RELATED ARTICLES

Most Popular

Recent Comments