Logo Below Image
Saturday, July 5, 2025
Logo Below Image
Homeസിനിമവിഷ്ണു കെ മോഹൻന്റെ തിരക്കഥയിൽ ജിന്റോ തോമസ് സംവിധാനം. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി

വിഷ്ണു കെ മോഹൻന്റെ തിരക്കഥയിൽ ജിന്റോ തോമസ് സംവിധാനം. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോളും,
നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ച
ദിനീഷ്. പിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.

മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട്, എറണാകുളം, എന്നിവിടങ്ങളിലായാണ് നടന്നത്.
ഒരു അച്ഛന്റെയും മകളുടെയും ജീവിത പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന തിരക്കഥ സാമൂഹിക പ്രസക്തമായ ഒരു വിഷയം മുന്നോട്ട് വെക്കുന്നു.

നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ്‌ ബാലൻ, പോൾ ഡി ജോസഫ് എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വിഷ്ണു കെ മോഹനാണ്.
സംവിധായകൻ ജിന്റോ തോമസ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവാണ്
റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്‌ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അർജുൻ അമ്പയുടെ വരികൾക്ക് സാന്റിയാണ് സംഗീതം ഒരുക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ സിജോ മാളോല, ആർട്ട്‌ ബിജു ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ജിക്കു കട്ടപ്പന.
ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ