Logo Below Image
Friday, July 4, 2025
Logo Below Image
Homeസിനിമ97-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം " എമിലിയ പെരെസ് "

97-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം ” എമിലിയ പെരെസ് “

ഇരിങ്ങാലക്കുട : 97-മത് അക്കാദമി അവാർഡിൽ മികച്ച ഫീച്ചർ ചിത്രത്തിനുളള ഫ്രഞ്ച് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” എമിലിയ പെരെസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 13 വെള്ളിയാഴ്ച സ്ക്രീൻ ചെയുന്നു . ലഹരി മാഫിയ തലവനായ മണിറ്റസിൻ്റെ പുരുഷത്വത്തിൽ നിന്നും സ്ത്രീത്വത്തിലേക്കുള്ള യാത്രയും ഇതിനെ തുടർന്ന് ജീവിതത്തിൻ്റെ സങ്കീർണ്ണതകളിൽ അകപ്പെടുന്ന റീത എന്ന അഭിഭാഷകയുടെയും എമിലിയ ആയി മാറുന്ന മണിറ്റസിൻ്റെ ഭാര്യ ജെസ്സിയുടെയും കഥ കൂടിയാണ് 130 മിനിറ്റുള്ള ചിത്രം പറയുന്നത്.

77-മത് കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ചിത്രം 82-മത് ഗോൾഡൺ ഗ്ലോബ് അവാർഡിൽ പത്ത് നോമിനേഷനുകളും നേടിയിട്ടുണ്ട്.

ഡിസംബർ 13 ന് ആരംഭിക്കുന്ന 29- മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ചിത്രത്തിൻ്റെ പ്രദർശനം വെള്ളിയാഴ്ച വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ