Friday, December 27, 2024
HomeസിനിമED - എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

ED – എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ED – എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ഫാമിലി ഡ്രാമയാണ് എക്സ്ട്രാ ഡീസന്റ്. ഇ ഡി യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി യുടെ നിർമ്മാണം.

ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ പുതുമുഖ താരം ദിൽനയാണ് നായിക. ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികയിൽ ഷൂട്ടിംഗ് ആരംഭിച്ച ഇ.ഡി യുടെ ചിത്രീകരണം ഇപ്പോൾ പാലക്കാടിൽ പുരോഗമിക്കുകയാണ്.

ED – എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി,

വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments